Monday, July 18, 2016

Live to Forgive

ദൈവവും കോടതിയും സമൂഹവും ക്ഷമിച്ചിട്ടും  സ്വന്തം മനസ്സാക്ഷി മാപ്പ് കൊടുക്കാത്തതിന്റെ ആന്തരീയ സഘര്‍ഷവും പ്രതിസന്ധിയും അതിഭാവുകത്തൊടെ അവതരിപ്പിക്കുന്ന, ജീവിത സംഭവത്തില്‍നിന്ന് അടര്‍ത്തിയെടുത്ത, സിനിമയാണ്:' Live to forgive'.

ഭാര്യയെ കൊന്ന് ജയില്‍വാസത്തിനു ശേഷം മോചിതനായ മനുഷ്യന്റെ പ്രശ്നം മനസ്സാക്ഷിക്കോടതിയുടെ നിരന്തരം ചോദ്യംചെയ്യലായിരുന്നു. സമാധാനം നഷ്ട്ടപ്പെട്ട്‌ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു. അപ്പോഴാണ്‌ കൊല്ലപ്പെട്ട ഭാര്യയുടെ മുന്‍ ബന്ധത്തിലുള്ള മകന്‍ (Jean Eric Smith) തന്റെ അമ്മയുടെ ഘാതകന് മാപ്പ് നല്കാന്‍ കടന്നു വരുന്നത്. സ്വയം മാപ്പുകൊടുക്കുവാനും മനസ്സിന്റെ ഭാരം ഇറക്കിവക്കുവാനും  ക്രിസ്തീയ കാഴ്ചപ്പാടുള്ള    ഈ മകന്‍ അദ്ദേഹത്തെ സഹായിക്കുന്നതാണ് കഥാസാരം.

ക്രൂരകൃത്യം ചെയ്തു കഴിയുമ്പോള്‍ മനസ്സാക്ഷിയുണ്ടാക്കുന്ന  പ്രതിസന്ധികള്‍ പ്രതിയുടെ മുന്‍പിലെ വലിയ വെല്ലുവിളികളാണ്. മാപ്പ് ചോദിച്ചാലും മാപ്പുകൊടുത്താലും പ്രായശ്ചിത്തo ചെയ്താലും സ്വന്തം മനസ്സാക്ഷിക്കോടതി വെറുതെ വിടില്ല...സ്വയം മാപ്പുകൊടുക്കുന്നതുവരെ അസ്വസ്ഥതയും വൈകാരിക കോളിളക്കവും തുടര്‍ന്നു കൊണ്ടേയിരിക്കും. ബോധ-അബോധ തലങ്ങളില്‍ കാറുo തിരമാലകളും ആഞ്ഞടിച്ചുകൊണ്ടേയിരിക്കും. സമാധാനം കിട്ടുകയുമില്ല.

എങ്ങിനെയാണ് സ്വയം മാപ്പുകൊടുക്കുക?

മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്നതുപോലെ അത്ര എളുപ്പമല്ല മുറിവുണക്കല്‍.
നിര്‍ഭാഗ്യ സംഭവത്തിനു ശേഷം മനസ്സാക്ഷി ഉയര്‍ത്തുന്ന അപായ സൂചനയായ കുറ്റബോധത്തിലാണ് പ്രശ്നം തുടങ്ങുന്നത്. കുറ്റബോധത്തെ ലഹരികൊണ്ടും, ആത്മീയ അനുഷ്ടാനങ്ങള്‍ കൊണ്ടും എതിര്‍വാദം കൊണ്ടും അടിച്ചമാര്‍ത്താമെന്നാരും വ്യാമോഹിക്കരുത്. മനസ്സാക്ഷിയുടെ ഡീ ഫാള്‍ട്ടു സെറ്റിംഗ് ആയ  കുറ്റബോധം സൈറന്‍ മുഴക്കികൊണ്ടേയിരിക്കും   . അസ്വസ്ഥതയുടെ അന്തരീയസഘട്ടനമുണ്ടാക്കുന്ന, ആത്മഹത്യയിലേക്കുവരെ നയിക്കുന്ന  അപകട വികാരമാണിത്. സ്വയം മാപ്പുകൊടുക്കുവാനുള്ള ചുവടുവൈപ്പുകള്‍   ഇവിടെനിന്ന്  തുടങ്ങണം.

ഒന്നാമത്, അനിഷ്ടസംഭവങ്ങളുടെ ഒരു പുനര്‍വായനക്ക് തയ്യാറാകണം. സംഭവസമയത്ത് മനസ്സൊപ്പിയെടുത്ത തീവ്രവികാരങ്ങളിലേക്കുള്ള മടക്കയാത്ര  ആത്മതപനവും സഹനവുമാണ്.പക്ഷെ ആ വഴിയെ വീണ്ടും നടന്നേ പറ്റു.

രണ്ടാമത്, സ്വയനീതികരണം ഒഴിവാക്കി, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കലാണ്. മനസ്സേ, മാപ്പുതരിക, ഞാന്‍ ചെയ്തത്  തെറ്റായിപ്പോയി എന്ന് തുറുന്നു സമ്മതിച്ചു  കീഴടങ്ങണഠ .

ഒടുവില്‍, സ്വന്തം മൂല്യബോധത്തിന്റെയും വിശ്വാസത്തിന്റെയും തിരുത്തിയെഴുതലുകള്‍ക്ക് തയ്യാറാകണം.' എനിക്കെന്റെ സ്വതന്ത്ര്യം, ഞാനെന്റെ ദൈവം' തുടങ്ങിയ തെറ്റായ മൂല്ല്യബോധങ്ങള്‍ തിരുത്തിയെഴുതി മാനുഷികമൂല്ല്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകുമ്പോള്‍ മനസ്സാക്ഷിക്കോടതി വെറുതെ വിടും.

അപ്പോള്‍  മനസ്സാക്ഷിയുടെ ടെക്നീഷ്യനായ ഡിവൈന്‍ ഹീലര്‍ കുറ്റബോധത്തിന്റെ അലാറം റീസെറ്റ് ചെയ്യും.

 യെസ്,  നൌ യു ആര്‍ ഓള്‍ സെറ്റ് !

'ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു...' (മത്തായി 5:26) എന്ന യേശുവിന്റെ വാക്കുകളുടെ അര്‍ത്ഥവും ആഴവും എത്ര അധികമാണ്!

കുറ്റബോധത്തിന്റെ തടവറയില്‍ നിന്നുള്ള മോചനം എത്ര ശ്രമകരമാണ്.
അതുകൊണ്ട്,

മാനിഷാദാ, മാനിഷാദാ, മാനിഷാദാ, മാനിഷാദാ, മാ..നി..ഷാ..ദാാാാ...

"Will all great Neptune's ocean wash this blood 
Clean from my hand? No, this my hand will rather
The multitudinous seas incarnadine,
Making the green one red
..."
-Othello, William Shakespeare.












No comments:

Post a Comment