Thursday, July 14, 2016

തീയിപ്പോഴും കത്തിക്കൊണ്ടിരിക്കയാണ്...

കരാളഹസ്ത്ങ്ങളില്‍ പിച്ചിചീന്ത പെട്ടപ്പോള്‍, ജീവനും ജീവനേക്കാള്‍ വിലപ്പെട്ടതും സംരക്ഷിക്കാന്‍ സാഹസിക പോരാട്ടം നടത്തിയപ്പോള്‍, നിന്റെ മനസ്സില്‍ സംക്രമിച്ചത് ഹൈവോള്‍ട്ടേജ് മിന്നര്‍പ്പി ണറു കളായിരുന്നു...

പീഡനങ്ങളില്‍ ദൃശ്യമുറിവുകളെക്കാള്‍ ദൂരവ്യാപകമായ നാശനഷ്ങ്ങളുടാക്കു ന്നത് അദൃശ്യമുറിവുകളാണ്( invisible wounds). അതുകൊണ്ടാണ് അറിയുന്നവരില്‍ നിന്നെല്ലാം അഞ്ചു വര്‍ഷക്കാലം അകന്നു ഏകാന്ത ജീവിതം ജീവിച്ചിട്ടും അന്തരoഗത്തിലെ അന്ഗ്നിപര്‍വതം ആവിയും തീയുമായി ഇപ്പോഴുംകത്തിയെരിയുന്നത്.

ആരില്‍ നിന്നെല്ലാം ഒളിച്ചോടിയാലും ദുരന്ത ദുഖങ്ങള്‍ മറവു ചെയ് തിരിക്കുന്ന സ്വന്തം അബോധതലങ്ങളിലെ ശ്മശാന ഭൂമിയില്‍ നിന്നും എവിടെ പോയോളിക്കാനാണ്?

ശാരീരികപീഡനത്തിലെ  മുറിവുകള്‍ ഉണങ്ങിയാലും വൈകാരിക പീഡനത്തിലെ മുറിപ്പാടുകള്‍(emotional wounds) പെട്ടെന്നൊന്നും സുഖമാവില്ല. സന്തോഷം, ആത്മവിശ്വാസം, ശുഭപ്രതീക്ഷ  എന്നീ മൂന്നു തലങ്ങളില്‍ ആണ് വൈകാരിക മുറിവുകള്‍ പ്രധാനമായും  പിരിമുറുക്കമുണ്ടാക്കുന്നത്.

ദുരന്തനായികയെപ്പറ്റി  നിര്‍ഭാഗ്യവതി, ഭാവി നഷ്ട്ടപെട്ടവള്‍, പാപി,  തുടങ്ങി സമൂഹം പഠിപ്പിച്ച അശുഭചിന്തകള്‍ അച്ചടക്കമില്ലാത്ത നിന്റെ മനസ്സ്   ആവര്‍ത്തിച്ചു പാടിക്കൊണ്ടിരിക്കുന്നതാണ് നിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. മനസ്സിന്റെ ഈ നിഷേധ ജല്പനങ്ങള്‍ സമാധാനം തരില്ല, ആത്മവിശ്വാസം തകര്‍ക്കും. ഈ വിഷമവിര്‍ത്തത്തില്‍ നിന്നാണ് നീ രക്ഷ്പെടെണ്ടത് .

നഷ്ട്ടബോധത്തിന്റെ തടവറയില്‍ നിന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായേ പറ്റു. ധൈര്യവും നിശ്ചയദാര്‍ധ്യവും ഉണ്ടെങ്കില്‍ ഈ ശൈത്യകാലത്തിനുമപ്പുറം ഊഴം കാത്തുനില്‍ക്കുന്ന വസന്തത്തിനായി മനസ്സ് തുറക്കാന്‍ പറ്റും.

ദുരന്തത്തെ പറ്റിയുള്ള മനസ്സിന്റെ വിലാപ ചിന്തകള്‍ അവഗണിക്കാന്‍ പഠിക്കണം. മുറിവുകളുടെ പേജുകള്‍ മറിച്ചു മനസ്സുവായിക്കുന്ന ദുഖസങ്കിര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ മനസ്സ്  ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. തുയിലുണര്‍ത്തുന്ന ഉത്തമ ഗീതങ്ങളിലേക്കും പച്ചമേച്ചില്‍ പുറങ്ങളിലേക്കും സ്വച്ചജല പ്രവാഹങ്ങളിലേക്കും മനസ്സിനെ കൂട്ടികൊണ്ടു പോകണം. വിലാപം പ്രൊമോദമായി മാറുവാന്‍ പുതിയ അനുഭവങ്ങള്‍ വേണം.

മനസ്സിലെ പരിഭവം, പക, വിദ്വേഷം,വെറുപ്പ് തുടങ്ങിയ ഫയലുകള്‍ ഡീലിററ് ചെയ്തേ പറ്റു കുട്ടി. ദുരന്തസ്മരണകളുടെ ലേബലൊട്ടിച്ച പ്രതികാരഫയലുകള്‍ സമാധാനത്തിനു വെല്ലുവിളിയായിരിക്കും. കടക്കരോട് കഷ്മിക്കുന്നത് ഹീലിംഗിനുള്ള സിദ്ധൗഷധമാണ്. ഇക്കാര്യത്തില്‍ ക്ഷമക്കുള്ള പ്രതിയോഗിയുടെ അര്‍ഹതയെക്കാള്‍ നിരായുധീകരണത്തിലൂടെ നമുക്കു ലഭിക്കുന്ന ആന്തരീയ സമാധാനമാണ് പ്രധാനമായിട്ടെടുക്കേണ്ടത്‌.

സ്വയം കുറ്റപ്പെടുത്തുന്നതിനെക്കള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ നോക്കി സ്വയം തിരുത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതാണ്‌ ആരോഗ്യകരം.ജീവിതത്തിന്റെ നിയന്ത്രണവും ശക്തിയും ഇപ്പോഴും നിന്റെ  കയ്യില്‍ത്തന്നെയുന്ടെന്നു വിശ്വസിക്കണം.

ദുഖത്തിന്റെ പ്രവാസ ഭൂമിയയുടെ ഭ്രമണപഥം വിട്ടു പറന്നുയരാന്‍ ശക്തി വേണം- വെറും ശക്തിയല്ല, ശക്തനയവന്റെ ശക്തി. മനസ്സിന്റെ ചിറകുകള്‍ക്ക് കഴുകന്റെ ശക്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥനയുടെ വഴിയെ നടക്കണം.

ജീവിതം ജയിക്കാനും തോല്‍ക്കാനുമുള്ളതാണ്. പക്ഷെ, തോറ്റുകിടക്കുവാനുള്ളതല്ല. ഒരിക്കല്‍ ഒരിടത്തു സംഭവിച്ച തോല്‍വി വരുവാനുള്ള ജീവിതത്തിന്റെ മുഴുവന്‍  ഗമനവും ആഗമനവും ആയി വിലയിരുതരുത്. തിരകള്‍ മുറിച്ചു മുന്നേറുന്നവര്‍ ഒടുവില്‍ തീരത്ത് എത്താതിരിക്കില്ല.

ഒരു അസുര ജന്മo ജീവിതത്തില്‍ കടന്നുവന്നു നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇനി കടന്നു വരാന്‍ പോകുന്നവരെല്ലാം അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ഇനിയും വാതില്‍ മുട്ടുവനും കടന്നു വരുവാനും നന്മ നിറഞ്ഞ അനേകം  അഭ്യുദയ കാംഷികള്‍ ഈ ലോകത്തുണ്ട്. ധൈര്യമയി മനസ്സിന്റെ സാക്ഷ നീക്കികൊള്ളൂ.

മറ്റുള്ളവരെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കുറച്ചു കാലത്തേക്ക് ബുദ്ധിമുട്ടായിരിക്കും .' റെസിപ്രോക്കല്‍' ട്രസ്റ്റുമായി തല്‍ക്കാലം നീ ങ്ങേണ്ടിവരും. ദാറ്റ്സ് ഒക്കെ. പക്ഷെ,  നിന്നിലുള്ള ദിവ്യ ചൈതന്യത്തെ ഉറച്ചു വിശ്വസിക്കണം.പ്രത്യാശയുടെ അടിത്തറ ഉറപ്പിക്കേണ്ടത് അവിടെ,അവിടെ മാത്രമായിരിക്കണം.

നിങ്ങള്‍ ആരുടെയെങ്കിലും ഹൃദയം തകര്‍ ത്തിട്ടുണ്ടോ ?

ഓര്‍മിക്കുക, അതൊരു ചെറിയ അപരാധമല്ല. അന്നു കത്തിച്ച തീയിപ്പോഴും എ രിഞ്ഞു  കത്തിക്കൊണ്ടിരിക്കയാണ്...








No comments:

Post a Comment