Saturday, August 22, 2026

വഴി ഒരുക്കേണ്ട മാതാപിതാക്കൾ -2

 




വീട്ടിലെ ചെറിയ നിമിഷങ്ങൾ...

സുദീർഘമായ ഉപദേശങ്ങളെക്കാൾ മാതാപിതാക്കളോടൊത്തുള്ള ദൈനംദിന ജീവിതത്തിലെ ചെറിയ നിമിഷങ്ങളാണ് കുട്ടികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നത്. മാതാപിതാക്കൾ ജീവിത സംഘർഷങ്ങളിൽ  എങ്ങനെ സംസാരിക്കുന്നു, തെറ്റ് ചെയ്താൽ എങ്ങനെ ക്ഷമ ചോദിക്കുന്നു, ജീവിതപങ്കാളിയോട് എങ്ങനെ പെരുമാറുന്നു, കുട്ടിക്ക് മോശം ഗ്രേഡ് ലഭിക്കുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു, തെറ്റ് ചെയ്യുമ്പോൾ എങ്ങനെ തിരുത്തുന്നു...ഇവയെല്ലാം കുട്ടികൾ നിശ്ശബ്ദമായി നിരീക്ഷിച്ച മനസ്സിലാക്കുന്ന ജീവിത  പാഠങ്ങളാണ്.

മാതാപിതാക്കൾ പറയുന്ന വാക്കുകളേക്കാൾ പലപ്പോഴും അവർ ജീവിക്കുന്ന ജീവിതമാണ് കുട്ടികൾ അനുകരിക്കുന്നത്. മാതാപിതാക്കളുടെ ആവർത്തിക്കുന്ന പ്രതികരണ രീതി കുട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. നമ്മുടെ ഓരോ പ്രതികരണവും ഒരു ചെറിയ “പ്രസംഗം” പോലെയാണ്. ക്ഷമിക്കുന്ന മാതാപിതാക്കളിൽ നിന്ന് കുട്ടി ക്ഷമ പഠിക്കുന്നു. തെറ്റ് സമ്മതിക്കുന്ന മാതാപിതാക്കളിൽ നിന്ന് വിനയം പഠിക്കുന്നു. പ്രാർത്ഥിക്കുന്ന മാതാപിതാക്കളിൽ നിന്ന് ദൈവാശ്രയം പഠിക്കുന്നു.

അതുകൊണ്ടാണ് ദൈവം ഇസ്രായേൽ ജനത്തോട് പറഞ്ഞത്: “അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കണം; വീട്ടിൽ ഇരിക്കുമ്പോഴും വഴിയിൽ നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം” (ആവർത്തനം 6:7).
വിശ്വാസം ഞായറാഴ്ച മാത്രം പഠിപ്പിക്കേണ്ട ഒരു വിഷയമല്ല. വീട്ടിലെ സാധാരണ ജീവിതത്തിൽ മാതാപിതാക്കൾ വിശ്വാസത്തിന്റെ മർമ്മം അനുദിനം ജീവിച്ചുകാണിക്കണം.

കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ വൈകാരിക പ്രതികരണവും  സമീപനവും വളരെ പ്രധാനപ്പെട്ടതാണ്.  പൗലോസ് അപ്പോസ്തലൻ പറയുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; കർത്താവിന്റെ ശിക്ഷണത്തിലും പ്രബോധനത്തിലും അവരെ വളർത്തുവിൻ.” (എഫെസ്യർ 6:4)

ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത ശിക്ഷണം വെറും നിയന്ത്രണമായി മാറാം. സ്വന്തം ജീവിതത്തിൽ വിളങ്ങാത്ത ഉപദേശം വെറും ശബ്ദമായി മാറാം. ഉപാധികളില്ലാത്ത  സ്നേഹത്തോടെയുള്ള  ശിക്ഷണവും ഉപദേശവും കുട്ടിയുടെ സ്വാഭാവത്തിൽ വലിയ സ്വാധീനമുണ്ടാക്കും.

അതുകൊണ്ട്, വീട്ടിലെ ചെറിയ നിമിഷങ്ങളെ മാതാപിതാക്കൾ നിസ്സാരമായി കാണരുത്. കുട്ടി മാതാപിതാക്കളെ ശ്രദ്ധിക്കുന്ന   ഓരോ നിമിഷവും ഓരോ പഠനാവസരങ്ങളാണ്. മാതാപിതാക്കൾ എങ്ങനെ ക്ഷമിക്കുന്നു, എങ്ങനെ പ്രാർത്ഥിക്കുന്നു, എങ്ങനെ സംസാരിക്കുന്നു, എങ്ങനെ തെറ്റ് സമ്മതിക്കുന്നു — അതെല്ലാം കുട്ടിയുടെ ഹൃദയത്തിൽ എഴുതപ്പെടുന്ന സുവിശേഷത്തിന്റെ സമുന്നത മർമ്മങ്ങൾ ആണ്‌.

സ്വർഗ്ഗത്തിലെ പോലെ ഭവനങ്ങളിലും ആകുമ്പോൾ കുഞ്ഞുങ്ങൾ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവങ്ങളിൽ വളരും. ക്രിസ്തുവിൽ വസിക്കുന്ന മാതാപിതാക്കളോടൊപ്പം വളരുമ്പോഴാണ്, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും കുഞ്ഞുങ്ങൾ രുചിച്ചറിയുന്നത്. കുട്ടികൾക്ക് ഭവനങ്ങളിൽ നിന്ന് ലഭിച്ച ആത്മീയ ചൈതന്യത്തെ പരിപോഷിപ്പിക്കുന്ന ആത്മീയ വേദികളാണ് സഭയും സൺഡേസ്കൂളും. ദൈവ ഭക്തിയുടെയും ദൈവ സ്നേഹത്തിന്റെയും വിത്തുകൾ കുഞ്ഞുങ്ങളുടെ ഹൃദയ നിലങ്ങളിൽ ആദ്യം വിതക്കുകകയും നനക്കുകയും ചെയ്യേണ്ടത് മതാപിതാക്കളാണ്. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിക്കുന്നതിന് മുൻപ് കുട്ടികൾ വായിക്കുന്ന ഗ്രന്ഥം മാതാപിതാക്കളുടെ ജീവിതമാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്

Friday, August 21, 2026

വഴിയൊരിക്കേണ്ട മാതാപിതാക്കൾ



മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എല്ലാം തികഞ്ഞ കുട്ടികളെ സൃഷ്ടിക്കുക എന്നതല്ല, കുട്ടികൾക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുക എന്നതാണ്. കുട്ടികൾ ഒരിക്കലും തെറ്റ് ചെയ്യരുത്, പരാജയപ്പെടരുത്, എല്ലാവരിലും മികച്ചവരായിരിക്കണം എന്ന നിർബന്ധത്തേക്കാൾ പ്രധാനപ്പെട്ടത്, തെറ്റിപ്പോകുമ്പോൾ അവർ എവിടേക്ക് തിരിച്ചുവരണം എന്ന ഉൾക്കാഴ്ച അവർക്ക് നൽകുക എന്നതാണ്.

“മക്കൾ നടക്കേണ്ട വഴിയിൽ അഭ്യസിപ്പിക്ക” (സദൃശവാക്യങ്ങൾ 22:6) എന്ന വചനം കുട്ടിയെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, അവന്റെ ജീവിത പാത രൂപപ്പെടുത്തുന്നതിനെകുറിച്ചുമാണ് പറയുന്നത്. നന്മയെ സ്നേഹിക്കാനും, തെറ്റിനെ തിരിച്ചറിയാനും, സത്യത്തിൽ ഉറച്ചുനിൽക്കാനും, വീഴുമ്പോൾ വീണ്ടും എഴുന്നേൽക്കാനും കുട്ടിയെ പരിശീലിപ്പിക്കുന്നതാണ് ക്രിസ്ത്യൻ പേരന്റിങ് .

ഏതാണ് കുട്ടികൾ നടക്കേണ്ട വഴി?

ലോകം ഓരോ കാലഘട്ടത്തിലും പുതിയ വഴികൾ നിർദ്ദേശിക്കും. വിജയത്തിലേക്കുള്ള വഴി, സന്തോഷത്തിലേക്കുള്ള വഴി, സമ്പത്തിലേക്കുള്ള വഴി, പ്രശസ്തിയിലേക്കുള്ള വഴി... എന്നിങ്ങനെ പല വഴികളും കുട്ടികളുടെ മുമ്പിൽ ലോകവും സോഷ്യൽ മീഡിയയും തുറന്നുകൊടുക്കും. എന്നാൽ ക്രിസ്തീയ മാതാപിതാക്കളുടെ ലക്ഷ്യം കുട്ടികളെ കർത്താവിന്റെ വഴിയിലേക്ക് നയിക്കലാണ്.

കർത്താവ് പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14:6). വഴിയും സത്യവുമായ കർത്താവിനെ വേണ്ടവിധത്തിൽ അറിഞ്ഞ മക്കൾക്ക് വഴി തെറ്റിയാലും പരിശുദ്ധാത്മാവ് എന്ന ഡിവൈൻ നാവിഗേഷൻ സിസ്റ്റം അവരെ നേർവഴിയിലേക്ക് കൊണ്ടുവരും.

ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ — ക്രിസ്തുവിലേക്ക് തിരിയുക.
പാപത്തിൽ വീഴുമ്പോൾ — ക്രിസ്തുവിലേക്ക് കൈ നീട്ടുക
ഭയപ്പെടുമ്പോൾ — ക്രിസ്തുവിനെ മുറുകെ പിടിക്കുക.
പരാജയപ്പെടുമ്പോൾ — ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുക.
വിജയിക്കുമ്പോൾ — ക്രിസ്തുവിന് നന്ദി പറയുക... ഇതൊക്കെയാണ് മാതാപിതാക്കളുടെ ജീവിതത്തിൽ നിന്ന് മക്കൾ പഠിക്കേണ്ട ആത്മീയ പാഠങ്ങൾ.
മാതാപിതാക്കളും അധ്യാപകരും സഭാസമൂഹവും കുട്ടികൾക്ക് നൽകേണ്ടത് ഐഡിയൽ ജീവിതത്തിന്റെ മാതൃകയല്ല, നിത്യ രക്ഷകനായ ക്രിസ്തുവിന്റെ മാതൃകയാണ്.

ജീവിതത്തിലെ വീഴ്ച താഴ്ചകളിൽ യേശുകർത്താവിലും തിരുവചനത്തിലും ആശ്രയിക്കുന്ന സ്വഭാവം കുഞ്ഞുങ്ങളിൽ രൂപപ്പെടുത്തുന്നതാണ് യഥാർത്ഥ ക്രിസ്ത്യൻ പേരെന്റ്ങ്. അപ്പന്റെ മനസ്സിൽ സ്നേഹം ബാക്കിയുണ്ടെന്നും മടങ്ങി ചെന്നാൽ ഉപേക്ഷിക്കില്ലെന്നുമുള്ള പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ് ധൂർത്ത പുത്രൻ മടങ്ങി വന്നത്. അല്ലെങ്കിൽ അവൻ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമായിരുന്നു. ക്ഷമിക്കുന്ന സ്നേഹം സ്വന്തം മാതാപിതാക്കളിൽ ഉണ്ടെന്ന് ഉറപ്പുള്ള മക്കൾ വലിയ വീഴ്ചയ്ക്ക് ശേഷവും കുറ്റ ബോധത്തോടെ മടങ്ങി വരും. അതില്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന വഴികൾ വളരെ അപകടം നിറഞ്ഞതായിരിക്കും.

മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുകയും വീണ്ടും അവസരം നൽകുകയും ചെയ്യുമ്പോൾ, ഉപാധികളില്ലാതെ സ്നേഹിക്കുന്ന സ്വർഗ്ഗത്തിലെ അപ്പനെയാണ് മക്കൾ പരിചയപ്പെടുന്നത്. മക്കളോട് ക്ഷമിക്കേണ്ടിവരുമ്പോൾ, സ്വർഗ്ഗസ്ഥ പിതാവും നമ്മുടെ മാതാപിതാക്കളും നമ്മളോട് ക്ഷമിച്ചതും ഇപ്പോൾ ക്ഷമിച്ചുകൊണ്ടിരിക്കുന്നതും മാതാപിതാക്കൾ ഓർമിക്കുന്നത് നല്ലതാണ്. ഒരിക്കൽ നമ്മൾ ഇടറുകയും വീഴുകയും വഴിതെറ്റുകയും ചെയ്ത ജീവിത പാതയിലൂടെയാണ് ഇന്ന് നമ്മളുടെ മക്കളും നടക്കുന്നത് എന്ന് ധാർമിക രോഷം കൊള്ളുന്ന മാതാപിതാക്കൾ ഓർമ്മിക്കണം. കു‌ൾ ഡൗൺ ഡാഡി, കു‌ൾ ഡൗൺ!

-ഫാ. ഡോ. ഏ. പി. ജോർജ്

Tuesday, August 18, 2026

സ്വപ്നങ്ങളും മനസ്സിന്റെ വൈകാരിക സൗഖ്യവും



നാം ഉറങ്ങുമ്പോൾ ശരീരം വിശ്രമിക്കുന്നു, എന്നാൽ മനസ്സ് പൂർണ്ണമായി നിശ്ചലമാകുന്നില്ല. പ്രത്യേകിച്ച് REM sleep( Rappid Eye Movement ) ഘട്ടത്തിൽ  മസ്തിഷ്കം ഓർമ്മകളോടും വികാരങ്ങളോടും സജീവമായി സംവദിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ സ്വപ്നങ്ങൾ  രാത്രിയിലെ വെറും ചിത്രങ്ങളല്ല,  നമ്മുടെ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും തമ്മിൽ മസ്തിഷ്കം നടത്തുന്ന സങ്കീർണ്ണ പ്രവർത്തനത്തിന്റെ പ്രതിഫലനമായിരിക്കാം. സ്വപ്നങ്ങളുടെ കൃത്യമായ ഉദ്ദേശ്യം ശാസ്ത്രം ഇതുവരെ പൂർണ്ണമായി വിലയിരുത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും  വൈകാരിക  ഏകീകരണം (emotional memory consolidation) വികാര നിയന്ത്രണം (emotion regulation) എന്നിവയ്ക്ക്‌ ഉറക്കം സഹായിക്കുന്നുവെന്നതിന് ശക്തമായ ഗവേഷണ തെളിവുകളുണ്ട്.

പകൽ അടിച്ചമർത്തപ്പെട്ടത് രാത്രിയിൽ തുറക്കുമ്പോൾ...🔑

നമുക്ക് ചില അനുഭവങ്ങൾ മറക്കാൻ കഴിയില്ല. എന്നാൽ അവയെക്കുറിച്ച് സംസാരിക്കാനും എപ്പോഴും കഴിയാറില്ല. ജീവിതത്തിലെ നഷ്ടം, അപമാനം, വേർപാട്, പരാജയം, ഭയം, പൂർത്തിയാകാത്ത ബന്ധം—ഇവയെല്ലാം മനസ്സിൽ വൈകാരിക അടയാളങ്ങളായി (emotional traces)  നിലനിൽക്കാം. ഉറക്കത്തിൽ, പ്രത്യേകിച്ച് REM ഘട്ടത്തിൽ, വൈകാരികമായി പ്രാധാന്യമുള്ള ഓർമ്മകളുമായി മസ്തിഷ്കം  പ്രവർത്തിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വപ്നങ്ങളിൽ  പ്രത്യക്ഷപ്പെടുന്ന  ജീവിതത്തിലെ അനുഭവങ്ങളും അതുമായി ബന്ധപ്പെട്ട വികാരങ്ങളും   emotional processing-ന്റെ ഭാഗമായിരിക്കാം.
അതുകൊണ്ട് വർഷങ്ങളായി കാണാത്ത ഒരാൾ പെട്ടെന്ന് സ്വപ്നത്തിൽ വരുന്നതും, മറന്നുവെന്ന് കരുതിയ ഒരു സംഭവത്തിന്റെ വികാരം വീണ്ടും അനുഭവപ്പെടുന്നതും അസാധാരണമല്ല. സ്വപ്നം പഴയ സംഭവത്തെ ആവർത്തിക്കുന്നത് ആയിരിക്കണമെന്നില്ല, അതുമായി ബന്ധപ്പെട്ട വൈകാരിക അനുരണനം മനസ്സ് വീണ്ടും കൈകാര്യം ചെയ്യുന്നതാകാം.

സ്വപ്നം ജീവിത പ്രശ്നത്തിന് ഉത്തരം നൽകണമെന്നില്ല, പക്ഷേ പ്രശ്നത്തിലേക്ക് വെളിച്ചം പകർന്നേക്കാം. സ്വപ്നങ്ങളിലെ കഥാപാത്രങ്ങളുടെയും പശ്ചാത്തലങ്ങളുടെയും  അർത്ഥങ്ങളുടെ 'സ്ഥിര നിഘണ്ടു' ഉണ്ടെന്ന ചിന്താഗതി പലർക്കും ഉണ്ട്.   “വെള്ളം കണ്ടാൽ ഇതാണ് അർത്ഥം, പാമ്പ് കണ്ടാൽ അതാണ് അർത്ഥം” എന്ന രീതിയിലുള്ള സ്വപ്ന വ്യാഖ്യാനത്തിന്  ശാസ്ത്രീയ അടിത്തറയില്ല.

“ഈ സ്വപ്നം എന്നിൽ ഏത് വികാരമാണ് ഉണർത്തിയത്?” എന്നാണ് ചോദിക്കേണ്ടത്.  ഒരു വ്യക്തി നിരന്തരം ഭയന്നോടുന്നതായി സ്വപ്നം കാണുന്നുവെങ്കിൽ, അത് നിർബന്ധമായും ഏതെങ്കിലും അപകടത്തിന്റെ സൂചനയാകണമെന്നില്ല. പക്ഷേ “എന്റെ ജീവിതത്തിൽ ഞാൻ എന്തിൽനിന്നാണ് ഓടുന്നത്?” എന്ന ആത്മപരിശോധന അഭിലക്ഷണീയമാണ്.  സ്വപ്നത്തിന്റെ പ്രതീകാത്മകതയെക്കാൾ അതിൽ അനുഭവപ്പെട്ട വികാരങ്ങൾക്കാണ് കൂടുതൽ പ്രസക്തി.

പേടിസ്വപ്നങ്ങൾ 😳
ദുരന്തങ്ങൾ അനുഭവിച്ചവരിൽ പേടി സ്വപ്‌നങ്ങൾ ആവർത്തിച്ച് വരാം. PTSD പോലുള്ള അവസ്ഥകളിൽ,  REM sleep disturbances, nightmares, emotional dysregulation എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇവിടെ മനശ്ശാസ്ത്രചികിത്സയ്ക്ക് വലിയ സാധ്യതയുണ്ട്. 'Imagery Rehearsal Therapy' പോലുള്ള ചികിത്സാരീതികളിൽ,   പേടി സ്വപ്നത്തിന്റെ  കഥ സുരക്ഷിതമായ കൗൺസിലിംഗ്  സമയത്ത് വ്യക്തി പുനർരചിക്കുകയും വൈകാരിക ബാലൻസിങ് നിലനിർത്തുവാൻ  മാനസികമായി പരിശീലിക്കുകയും ചെയ്യുന്നു. പേടിസ്വപ്നങ്ങളുടെ ആവർത്തനം കുറയ്ക്കുന്നതിനും ഉറക്ക പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും   ഇത്തരം സമീപനങ്ങൾ പ്രയോജനമാണെന്ന് ഗവേഷണ അവലോകനങ്ങൾ സ്ഥിരീകരിക്കുന്നു. ഇതുകൊണ്ട്  മനസ്സിലെ ദുരനുഭവങ്ങളുടെ ഓർമ്മകളും ആഘാതങ്ങളും പൂർണ്ണമായി തുടച്ചു മാറ്റുവാൻ കഴിയില്ലെങ്കിലും അവയോടുള്ള മനസ്സിന്റെ പ്രതികരണ രീതിയെ കുറെയൊക്കെ മാറ്റുവാൻ സാധിക്കും.

സ്വപ്നം,  വികാര പ്രവാഹങ്ങളുടെ നേർക്കാഴ്ച⚡

ഒരു സ്വപ്നം കാണുമ്പോൾ “ഇനി എന്ത് സംഭവിക്കും?” എന്ന് ഭയപ്പെടുന്നതിനു പകരം, “ഇപ്പോൾ എന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്?” എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. രാവിലെ ഓർമ്മയിൽ നിൽക്കുന്ന സ്വപ്നം കുറിച്ചുവയ്ക്കാം. അതിനൊപ്പം മൂന്ന് കാര്യങ്ങൾ രേഖപ്പെടുത്തുന്നതും നല്ലതാണ് :
എന്തൊക്കെയാണ് സ്വപ്നത്തിൽ സംഭവിച്ചത്?
അത് എന്തെല്ലാം വൈകാരിക അനുഭവങ്ങളാണ് ഉണ്ടാക്കിയത് ?
ഇപ്പോഴത്തെ ജീവിതത്തിൽ ഇതിന് സമാനമായ വികാരം എവിടെയാണ്?
ഇത് സ്വപ്നത്തെ അന്ധവിശ്വാസത്തിൽ നിന്ന് ആത്മബോധത്തിലേക്ക് മാറ്റുവാൻ സഹായിക്കും.

സ്വപ്നങ്ങളെ സ്വയം രോഗനിർണ്ണയത്തിനുള്ള ഉപകരണമാക്കരുത്. ആവർത്തിക്കുന്ന പേടി സ്വപ്നങ്ങൾ, trauma-related dreams, ഉറക്കക്കുറവ്, പകൽ സമയത്തെ അമിതമായ ഭയം എന്നിവ സാധാരണ ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം സ്വീകരിക്കേണ്ടതാണ്.

നമ്മുടെ ബോധ മനസ്സിന് ചില വേദനകളുടെ ആശയവിനിമയത്തിന് ഭാഷയില്ലായിരിക്കാം. അതുകൊണ്ട് സ്വപ്നങ്ങളിൽ അവ ചിലപ്പോൾ പ്രതീക ചിത്രങ്ങളായി, കഥകളായി,  പരിചിത മുഖങ്ങളായി,  ഭയമായി പ്രത്യക്ഷപ്പെട്ടേക്കാം. അതുകൊണ്ട് സ്വപ്നത്തെ ഭാവി പ്രവചനമായി കാണേണ്ടതില്ല, ആത്മപരിശോധനയ്ക്കുള്ള ഒരു ജാലകമായി കാണേണ്ടതാണ്.
ഉറങ്ങുമ്പോൾ നമ്മുടെ ബോധത്തിന്റെ വാതിൽ അടയ്ക്കുന്നു.  പക്ഷേ മനസ്സിന്റെ ആഴങ്ങളിൽ ചില വിളക്കുകൾ അപ്പോഴും അണയുന്നില്ല. അവിടെ ഓർമ്മകളും വികാരങ്ങളും അനുഭവങ്ങളും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം.

സ്വപ്നത്തിന്റെ ഏറ്റവും വലിയ ഔഷധ മൂല്യം അതിന്റെ “അർത്ഥം” കണ്ടെത്തുന്നതിലല്ല—അതിലൂടെ നമ്മുടെ മനസ്സിലെ പറയപ്പെടാത്ത വികാരങ്ങളെ തിരിച്ചറിയുന്നതാണ്.
ഞാൻ എന്ത് സ്വപ്നമാണ് കണ്ടത് എന്നതിനേക്കാൾ പ്രസക്തമായ ചോദ്യം, എന്റെ മനസ്സ് എന്ത് തരം വികാരങ്ങളാണ്  അനുഭവിക്കാനും സംസ്കരിക്കാനും  വിട്ടുകളയാനും ശ്രമിച്ചുകൊണ്ടിരുന്നത് എന്നതാണ്.

ഉറക്കത്തിൽ കണ്ണുകൾ അടയുമ്പോഴും ആത്മാവിന്റെ ചില വാതിലുകൾ തുറന്നുകിടക്കുന്നു.   ആ നിശ്ശബ്ദ ആഴങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളായിരിക്കാം സ്വപ്നങ്ങൾ. അവയുടെ അർത്ഥം തേടുന്നതിനേക്കാൾ, അവ നമ്മെ ഏത് സത്യത്തിലേക്കാണ് ഉണർത്തുന്നതെന്ന് ദൈവസന്നിധിയിൽ അന്വേഷിക്കുമ്പോഴാണ് സ്വപ്നം ആത്മീയ യാത്രയാകുന്നത്.

-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

References:
1. Walker, M. P., & van der Helm, E. (2009).
Overnight therapy? The role of sleep in emotional brain processing.
Psychological Bulletin, 135(5), 731–748.
DOI: 10.1037/a0016570

2. Wamsley, E. J. (2014).
Dreaming and Offline Memory Consolidation.
Current Neurology and Neuroscience Reports, 14(3), 433.
DOI: 10.1007/s11910-013-0433-5

3. Stickgold, R., & Wamsley, E. J. (2010).
Memory, Sleep and Dreaming: Experiencing Consolidation.
Sleep Medicine Clinics, 5(1), 97–112.

4. Walker, M. P. (2009).
The Role of Sleep in Cognition and Emotion.
Annals of the New York Academy of Sciences, 1156, 168–197.
DOI: 10.1111/j.1749-6632.2009.04416.x

5. Casement, M. D., & Swanson, L. M. (2012).
A Meta-analysis of Imagery Rehearsal for Post-trauma Nightmares: Effects on Nightmare Frequency, Sleep Quality, and Posttraumatic Stress.
6. Yücel, D. E., van Emmerik, A. A. P., Souama, C., & Lancee, J. (2020).
Comparative efficacy of imagery rehearsal therapy and prazosin in the treatment of trauma-related nightmares in adults: A meta-analysis of randomized controlled trials.
Sleep Medicine Reviews, 50, 101248.


Monday, August 10, 2026

ഡിജിറ്റൽ ജീവിതവും മാനസികാരോഗ്യവും

 


സാങ്കേതികവിദ്യയുടെ അനുഗ്രഹവും വെല്ലുവിളിയും മെഡിക്കൽ സയൻസ് പഠന വിഷയമാക്കി കൊണ്ടിരിക്കുകയാണ്.
സ്മാർട്ട്ഫോണും ഇന്റർനെറ്റും ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അറിവ് നേടാനും ജോലി ചെയ്യാനും പഠിക്കാനും ആശയവിനിമയം നടത്താനും വിനോദം കണ്ടെത്താനും ഡിജിറ്റൽ ലോകം വലിയ സഹായമാണ്. എന്നാൽ അതേ സമയം, നിയന്ത്രണമില്ലാത്ത ഡിജിറ്റൽ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നത് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഒരു ദിവസം എത്ര പ്രാവശ്യം നമ്മൾ ഫോൺ പരിശോധിക്കുന്നു? പലർക്കും അതിന്റെ കണക്ക് പോലും അറിയില്ല. ചെറിയൊരു നോട്ടിഫിക്കേഷൻ വന്നാലുടൻ ഫോൺ എടുക്കുന്ന ശീലം തലച്ചോറിലെ "പ്രതിഫല വ്യവസ്ഥ" (reward system) ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വീണ്ടും വീണ്ടും ഫോൺ നോക്കാനുള്ള പ്രവണത വർധിക്കുന്നു. കാലക്രമേണ ഇത് ശ്രദ്ധക്കുറവ്, ജോലികളിൽ ഏകാഗ്രത നഷ്ടപ്പെടൽ, മാനസിക ക്ഷീണം എന്നിവയ്ക്ക് കാരണമാകാം.

സാമൂഹിക മാധ്യമങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. മറ്റുള്ളവരുടെ സന്തോഷനിമിഷങ്ങൾ മാത്രം കാണുമ്പോൾ, സ്വന്തം ജീവിതം അത്ര മികച്ചതല്ലെന്ന തോന്നൽ പലർക്കും ഉണ്ടാകുന്നു. ഇതിനെ മനഃശാസ്ത്രത്തിൽ Social Comparison (സാമൂഹിക താരതമ്യം) എന്ന് വിളിക്കുന്നു. നിരന്തരമായ താരതമ്യം ആത്മവിശ്വാസക്കുറവ്, അസംതൃപ്തി, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് വഴിവെക്കാം.

ഉറക്കവും ഡിജിറ്റൽ ജീവിതവും തമ്മിൽ അടുത്ത ബന്ധമുണ്ട്. രാത്രി വൈകിയും മൊബൈൽ ഉപയോഗിക്കുന്നത് തലച്ചോറിനെ ഉണർന്ന നിലയിൽ നിലനിർത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. മോശം ഉറക്കം അടുത്ത ദിവസത്തെ ഓർമ്മശക്തിയെയും വികാരനിയന്ത്രണത്തെയും ജോലിശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.

എന്നിരുന്നാലും, ഡിജിറ്റൽ ലോകം അപകടകരമാണെന്ന് പറയുവാൻ പറ്റില്ല. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാന കാര്യം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്താനും, പുതിയ കഴിവുകൾ പഠിക്കാനും, ഓൺലൈൻ കൗൺസിലിംഗ് സ്വീകരിക്കാനും, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അറിവ് നേടാനും സാങ്കേതികവിദ്യ വലിയ സഹായമാണ്.

അതുകൊണ്ട് ഡിജിറ്റൽ ജീവിതത്തിൽ ചില ആരോഗ്യകരമായ ശീലങ്ങൾ വളർത്തേണ്ടതുണ്ട്. ഭക്ഷണസമയത്തും കുടുംബ സംഭാഷണത്തിനിടയിലും ഫോൺ മാറ്റിവയ്ക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക. ദിവസത്തിൽ ചില സമയങ്ങൾ "ഡിജിറ്റൽ ഇടവേള" (Digital Break) ആയി നിശ്ചയിക്കുക. ആ സമയം നടക്കുക, വായിക്കുക, പ്രാർത്ഥിക്കുക, പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുക, കുടുംബവുമായി സംസാരിക്കുക.

ആത്മീയമായ കാഴ്ചപ്പാടിലും ഇത് പ്രസക്തമാണ്. നിശ്ശബ്ദതയിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ പഠിക്കണമെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു. നിരന്തരം സ്ക്രീനുകളാൽ നിറഞ്ഞ ജീവിതത്തിൽ മനസ്സിന് വിശ്രമവും ആത്മാവിന് നിശ്ശബ്ദതയും ആവശ്യമാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത് മനുഷ്യനാണ്; മനുഷ്യനെ സാങ്കേതികവിദ്യ നിയന്ത്രിക്കാൻ അനുവദിക്കരുത്.

ഫോൺ "സ്മാർട്ട്" ആകുന്നതുകൊണ്ട് മാത്രം ജീവിതം സ്മാർട്ട് ആകുന്നില്ല. ശരിയായ സമയത്ത് ഫോൺ മാറ്റിവെച്ച്, പ്രിയപ്പെട്ടവരോട് സംസാരിക്കാനും, പ്രകൃതിയെ ആസ്വദിക്കാനും, ദൈവസാന്നിധ്യത്തിൽ ചില നിമിഷങ്ങൾ ചെലവഴിക്കാനും കഴിയുമ്പോഴാണ് മനസ്സും ജീവിതവും യഥാർത്ഥത്തിൽ ആരോഗ്യമാകുന്നത്.

"എല്ലാം എനിക്ക് അനുവദനീയമാണ്; എന്നാൽ എല്ലാം പ്രയോജനകരമല്ല." (1 കൊരിന്ത്യർ 6:12)

-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

Thursday, August 6, 2026

ആത്മീയതയും മാനസികാരോഗ്യവും



മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്ന് ലോകമെമ്പാടും വർധിച്ചുവരികയാണ്. അതോടൊപ്പം, ആത്മീയത മനസ്സിനെ യഥാർത്ഥത്തിൽ ശക്തിപ്പെടുത്തുമോ എന്ന ഒരു പ്രധാന ചോദ്യവും ഉയരുന്നു

ആധുനിക മനഃശാസ്ത്രവും വൈദ്യശാസ്ത്രവും പറയുന്നത്, ആത്മീയവിശ്വാസം ശരിയായ രീതിയിൽ ജീവിതത്തിൽ ഉൾക്കൊള്ളുന്നവർക്ക് സമ്മർദ്ദം, ഭയം, ഏകാന്തത, നിരാശ എന്നിവയെ കൂടുതൽ ആരോഗ്യകരമായി നേരിടാൻ സാധിക്കുമെന്നാണ്.

ആത്മീയത എന്നത് മതാചാരങ്ങൾ പാലിക്കുന്നത് മാത്രമല്ല. ജീവിതത്തിന് അർഥമുണ്ടെന്നും ഞാൻ ഒറ്റയ്ക്കല്ലെന്നും എന്റെ ജീവിതത്തിന് ഒരു ദൈവിക ലക്ഷ്യമുണ്ടെന്നും ഉള്ള ആന്തരിക ബോധമാണ് ആത്മീയതയുടെ ഹൃദയം. ഇത്തരത്തിലുള്ള വിശ്വാസം പ്രതിസന്ധികളിൽ പോലും പ്രത്യാശ നിലനിർത്താൻ സഹായിക്കുന്നു.


പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്, സ്ഥിരമായ പ്രാർത്ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ വായന, ആരാധന, നന്ദിയുള്ള മനോഭാവം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്. ക്ഷമിക്കുന്ന മനോഭാവം കോപവും പ്രതികാരചിന്തയും കുറയ്ക്കുകയും ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരെ ഉപധികളില്ലാതെ സ്നേഹിക്കുന്ന സ്വഭാവഗുണം ഏകാന്തത കുറച്ച് ജീവിത സന്തോഷം വർധിപ്പിക്കുന്നു.


എന്നാൽ ആത്മീയതയെ തെറ്റായി മനസ്സിലാക്കുമ്പോൾ പ്രശ്നങ്ങളും ഉണ്ടാകാം. "എനിക്ക് വിശ്വാസം കുറവായതുകൊണ്ടാണ് എന്റെ ജീവിത പ്രതിസന്ധികൾ", "ജീവിത ദുരന്തങ്ങൾ എല്ലാം ദൈവ ശിക്ഷയാണ് ", "വഴിപാടുകൾ കൊടുത്തില്ലെങ്കിൽ ദൈവം കോപിക്കും", "പ്രാർത്ഥിച്ചാൽ എല്ലാ മാനസികപ്രശ്നങ്ങളും മാറും" എന്നൊക്കെയുള്ള ചിന്തകൾ അപകടകരമാണ്. വിഷാദരോഗം, ഉത്കണ്ഠാരോഗം, ട്രോമ തുടങ്ങിയ മാനസികപ്രശ്നങ്ങൾ വൈദ്യസഹായവും മനഃശാസ്ത്ര ചികിത്സയും ആവശ്യപ്പെടുന്ന അവസ്ഥകളാണ്. ആത്മീയത ചികിത്സയ്ക്ക് പകരമല്ല; മറിച്ച് ചികിത്സയ്ക്ക് ശക്തമായ ഒരു പിന്തുണയാണ്.


ബൈബിൾ മനുഷ്യന്റെ വികാരങ്ങളെ നിഷേധിക്കുന്നില്ല. ദാവീദ് തന്റെ ദുഃഖങ്ങൾ തുറന്ന് പറഞ്ഞു. ഏലിയാവ് നിരാശ അനുഭവിച്ചു. യേശുക്രിസ്തു പോലും ഗെത്സെമനെയിൽ ആഴത്തിലുള്ള മാനസികവേദന പ്രകടിപ്പിച്ചു. എന്നാൽ അവർ ദൈവസാന്നിധ്യത്തിൽ പ്രത്യാശ കണ്ടെത്തി. വികാരങ്ങളെ മറച്ചുവയ്ക്കുകയല്ല, ദൈവസന്നിധിയിൽ സത്യസന്ധമായി സമർപ്പിക്കുകയാണ് ആത്മീയതയുടെ വഴി എന്ന് മനസ്സിലാക്കേണ്ടതാണ്.


ആരോഗ്യകരമായ ആത്മീയ ജീവിതത്തിന് ചില ലളിതമായ ശീലങ്ങൾ അഭിക്ഷണീയമാണ് : ദിവസവും കുറച്ച് സമയം പ്രാർത്ഥനയ്ക്കും നിശ്ശബ്ദ ധ്യാനത്തിനും മാറ്റിവയ്ക്കുക, വിശുദ്ധഗ്രന്ഥം വായിക്കുക, ദൈവത്തിനും മനുഷ്യർക്കും നന്ദി പറയേണ്ട മൂന്ന് കാര്യങ്ങളെങ്കിലും ഓരോ ദിവസവും ഓർക്കുക, വിശ്വാസ സമൂഹവുമായി ബന്ധം നിലനിർത്തുക, ആവശ്യമുള്ളപ്പോൾ മടിക്കാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.


ഓർമ്മിക്കുക: മനസ്സിന്റെ ആരോഗ്യവും ആത്മാവിന്റെ പരിപോഷണവും സന്തുലിതമായി തുടരുമ്പോഴാണ് മനുഷ്യൻ സമഗ്രമായ സൗഖ്യം അനുഭവിക്കുന്നത്. ഈശ്വര വിശ്വാസം ജീവിതത്തിന് അർഥം നൽകുന്നു; ശാസ്ത്രീയ ചികിത്സ മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇവ രണ്ടും കൈകോർക്കുമ്പോൾ പ്രത്യാശയും സമാധാനവും നിറഞ്ഞ ജീവിത മുന്നേറ്റം സാധ്യമാകും. 


"ഹൃദയം തകർന്നിരിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാകുന്നു." (സങ്കീർത്തനം 34:18)

-ഫാ. ഡോ. ഏ. പി. ജോർജ്

(കടപ്പാട് )


Tuesday, July 21, 2026

സില നേരംഗളിൽ സില മനിതർകൾ..


  നമ്മൾ പലപ്പോഴും ഒരാളെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ പെരുമാറ്റത്തിന്റെ പേരിലാണ്. പെരുമാറ്റവും (Behavior) സ്വഭാവവും (Character) ഒരേ കാര്യമല്ല എന്നതാണ് മനശാസ്ത്ര വീക്ഷണം. പെരുമാറ്റം പലപ്പോഴും സാഹചര്യങ്ങളുടെയും വൈകാരിക സംഘർഷങ്ങളുടെയും സമ്മർദ്ദങ്ങളുടെയും  അനന്തര ഫലമാണ്. എന്നാൽ  ഒരു വ്യക്തിയുടെ ആന്തരിക മൂല്യങ്ങളും ധാർമ്മിക ബോധവും ജീവിതത്തെ നയിക്കുന്ന അടിസ്ഥാന തത്വങ്ങളുമാണ് സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.


ഒരു വ്യക്തി അമിത സമ്മർദ്ദത്തിലോ ദുഃഖത്തിലോ ഭയത്തിലോ ആയിരിക്കുമ്പോൾ അസ്വസ്ഥമായി പ്രതികരിച്ചേക്കാം. ഉറക്കക്കുറവ്, മാനസിക ക്ഷീണം, ജോലിഭാരം, കുടുംബ പ്രശ്നങ്ങൾ, പഴയ മുറിവുകളുടെ ഓർമ്മകൾ—ഇവയെല്ലാം താൽക്കാലികമായി പെരുമാറ്റത്തെ സ്വാധീനിക്കും. അതുകൊണ്ടാണ് സാധാരണ സൗമ്യനായ ഒരാൾ ചിലപ്പോൾ വൈകാരികമായി പ്രതികരിക്കുന്നത്. അത് തെറ്റായ പെരുമാറ്റമായിരിക്കാം, പക്ഷേ അത് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നതല്ല.


 സാധാരണക്കാരോട് എങ്ങനെ പെരുമാറുന്നു, സ്വന്തം തെറ്റ് സമ്മതിക്കുന്നുണ്ടോ, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നുണ്ടോ, കടക്കാർക്ക് മാപ്പ് കൊടുക്കുവാൻ തയ്യാറാണോ, സത്യസന്ധതയും കരുണയും കാത്തുസൂക്ഷിക്കുന്നുണ്ടോ—ഇവയാണ് യഥാർത്ഥ സ്വഭാവത്തിന്റെ അടയാളങ്ങൾ. നല്ല സ്വഭാവമുള്ളവർക്ക് പോലും ചിലപ്പോൾ, ചില നേരങ്ങളിൽ പെരുമാറ്റത്തിൽ വീഴ്ചകൾ സംഭവിക്കാം. എന്നാൽ  തെറ്റ് തിരിച്ചറിയുകയും തിരുത്താൻ തയ്യാറാകുകയും ചെയ്യുന്നതാണ് വ്യക്തിത്വത്തിന്റെ മഹത്വം.


മനഃശാസ്ത്രപരമായി , പെരുമാറ്റം മാറ്റാൻ താരതമ്യേന എളുപ്പമാണ്. പരിശീലനവും ബോധവൽക്കരണവും ആത്മനിയന്ത്രണവും കൊണ്ട് അതിൽ പുരോഗതി ഉണ്ടാകും.

എന്നാൽ സ്വഭാവം രൂപപ്പെടുന്നത് ദീർഘകാല ജീവിതാനുഭവങ്ങളിലൂടെയും മൂല്യബോധത്തിലൂടെയും  നല്ല തിരഞ്ഞെടുപ്പുകളിലൂടെയുമാണ്.  സത്യസന്ധമായ തീരുമാനങ്ങൾ,  കാരുണ്യ പ്രവൃത്തികൾ, ആത്മനിയന്ത്രണം തുടങ്ങിയവ നമ്മുടെ സ്വഭാവത്തെ കൂടുതൽ ശക്തമാക്കുന്നു.


ആളുകളുടെ മുൻപിൽ 'പീപ്പിൾ പ്ളീസിങ്' ആയി അഭിനയിക്കുന്നതല്ല, വിശ്വസ്ഥരായിരിക്കുന്നതാണ് വ്യക്തിത്വത്തിന്റെ ശ്രേഷ്ഠത. സാഹചര്യങ്ങൾ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ സ്വഭാവമാണ് ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത്.


സ്വഭാവരൂപീകരണത്തിൽ നിർണായകം പാരമ്പര്യമോ (Heredity), പരിസ്ഥിതിയോ (Environment) എന്ന ഡിബേറ്റ് ഇപ്പോഴും തുടരുകയാണ്. മനഃശാസ്ത്ര കാഴ്ചപ്പാടിൽ, പാരമ്പര്യവും പരിസ്ഥിതിയും സ്വഭാവരൂപീകരണത്തിൽ വളരെ പ്രധാനമാണ്. പക്വതയുള്ള വ്യക്തിത്വവും ഉത്തമ സ്വഭാവവും രൂപപ്പെടുന്നതിൽ ജീവിത സാഹചര്യങ്ങളും അതിനോടുള്ള വ്യക്തിയുടെ ബോധപൂർവമായ പ്രതികരണവുമാണ് കൂടുതൽ നിർണ്ണായകമാകുന്നത്.


വ്യക്തിത്വത്തിന്റെ അനുകൂല പരിണാമത്തിന്റെ പിന്നിലെ സ്പിരിച്വാലിറ്റിയുടെ സ്വാധീനത്തെപറ്റി വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്.  മനഃശാസ്ത്ര രംഗത്തെ പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും ആത്മീയതയെ വ്യക്തിത്വവികാസത്തിന്റെയും മാനസിക പക്വതയുടെയും അവിഭാജ്യഘടകമായി കണക്കാക്കുന്നു. അബ്രഹാം മാസ്ലോ തന്റെ 'Self-Actualization' സിദ്ധാന്തത്തിലൂടെ മനുഷ്യന്റെ പരമോന്നത വളർച്ച ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കാൾ യൂങ് ആത്മീയതയെ മനുഷ്യന്റെ ആന്തരിക സൗഖ്യത്തിന്റെയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിന്റെയും പ്രധാന വഴിയായി കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതത്തിന്റെ രണ്ടാം പകുതിയിലെ പല മാനസിക സംഘർഷങ്ങൾക്കും പിന്നിലെ  കാരണങ്ങളിൽ ഒന്ന് ആത്മീയ ശൂന്യതയാണ്. സമകാലിക മനഃശാസ്ത്രജ്ഞയായ ലിസ മില്ലർ നടത്തിയ ഗവേഷണങ്ങൾ, ആരോഗ്യകരമായ ആത്മീയജീവിതം മാനസിക പ്രതിരോധശേഷി വർധിപ്പിക്കുമെന്നും വിഷാദം, ഉത്കണ്ഠ, ലഹരി ആശ്രിതത്വം എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നും സൂചിപ്പിക്കുന്നു. അതിനാൽ യഥാർത്ഥ ആത്മീയത മതാചാരങ്ങളുടെ പരിധിയിൽ ഒതുങ്ങുന്നതല്ല,  മറിച്ച് അത് മനുഷ്യനെ പ്രത്യാശയിലേക്കും സ്നേഹത്തിലേക്കും ധാർമ്മികതയിലേക്കും ജീവിതലക്ഷ്യത്തിലേക്കും നയിക്കുന്ന ആന്തരിക ശക്തിയും റഗുലേറ്ററും ആണ്‌.


ചുരുക്കത്തിൽ:

പാരമ്പര്യം നമുക്ക് പ്രവണത/  ആഭിമുഖ്യം നൽകുന്നു.

ജീവിത സാഹചര്യങ്ങൾ നമ്മുടെ ശീലങ്ങളെ രൂപപ്പെടുത്തുന്നു.

നമ്മുടെ തുടർച്ചയായ തിരഞ്ഞെടുപ്പുകൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു.

ഈശ്വര ചൈതന്യം ആ സ്വഭാവത്തെ ഉദാത്തവും ഉൺമയുള്ളതും ആയി രൂപാന്തരപ്പെടുത്തുന്നു.

*

'നിങ്ങളെങ്ങനെ നിങ്ങളായെന്നു നിങ്ങൾക്കറിയാമോ?'

-കടമ്മനിട്ട

🔅

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, July 4, 2026

സമ്മർദ്ദം: മനസ്സിന്റെ നിശ്ശബ്ദ ശത്രു

 'രോഗങ്ങളിൽ പലതിന്റെയും വേരുകൾ മനുഷ്യന്റെ മനസ്സിലാണുള്ളത്' എന്ന നിരീക്ഷണം നിരവധി ക്രൈസ്തവ ഡോക്ടർമാരും മനഃശാസ്ത്രജ്ഞരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ദീർഘകാലമായുള്ള ഭയം, ഉത്കണ്ഠ, കോപം, കുറ്റബോധം, പ്രതികാരം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ക്ഷയിപ്പിക്കുമെന്ന് തന്റെ രചനകളിലൂടെ, ക്രൈസ്തവ വൈദ്യനും എഴുത്തുകാരനുമായ ഡോ. എസ്. ഐ. മക്‌മില്ലൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആശയങ്ങൾ ആധുനിക മാനസികാരോഗ്യ ഗവേഷണ ഫലങ്ങളുമായി യോജിക്കുന്നു. ദീർഘകാല സമ്മർദ്ദം (Stress) മനോ-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് ഡോ. മക്‌മില്ലന്റെ നിഗമനം.


സമ്മർദ്ദം ജീവിത തിരക്കുകളുടെ പ്രതികരണം മാത്രമല്ല, മനസ്സും ശരീരവും അപകടസൂചനയായി വ്യാഖ്യാനിക്കുന്ന ഒരു അവസ്ഥയാണെന്നാണ് ഡോ. മക്‌മില്ലൻ പറയുന്നത്. ചെറിയ അളവിലുള്ള സമ്മർദ്ദം നമ്മെ ജാഗ്രതയുള്ളവരാക്കും. എന്നാൽ അത് മാസങ്ങളോളം തുടർന്നാൽ, ശരീരം നിരന്തരം "അപകടം അടുത്തിരിക്കുന്നു" എന്ന സന്ദേശത്തിലായിരിക്കും പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി ഉറക്കം നഷ്ടപ്പെടുന്നു, ശ്രദ്ധ കുറയുന്നു, ഓർമ്മ ക്ഷയിക്കുന്നു, ചെറിയ കാര്യങ്ങൾ പോലും വലിയ ഭാരമായി അനുഭവപ്പെടുന്നു. മാത്രവുമല്ല, ഉത്കണ്ഠ, വിഷാദം, ക്ഷീണം, ദേഷ്യം, ബന്ധങ്ങളിലെ പ്രതിസന്ധികൾ തുടങ്ങിയ വൈകാരിക സംഘർഷങ്ങൾക്കും കാരണമാകും.  


ദൈവവിശ്വാസം എന്നത് പ്രശ്നങ്ങളില്ലാത്ത ജീവിതമല്ല; പ്രശ്നങ്ങളുടെ നടുവിലും ഹൃദയത്തിന് ഒരു സുരക്ഷിത ആശ്രയം ലഭിക്കുന്നതാണ്. പ്രാർത്ഥന, ദൈവവചന ധ്യാനം, കടക്കാരോട് ക്ഷമിക്കൽ, നന്ദിയുള്ള മനോഭാവം, ആരോഗ്യകരമായ വിശ്രമം, സ്നേഹപൂർണ്ണമായ ബന്ധങ്ങൾ എന്നിവ സമ്മർദ്ദത്തിന്റെ ശക്തിയെ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ജീവിത സമീപനങ്ങൾ ആണെന്ന ആത്മിയ സത്യം, മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഡോ. മക്‌മില്ലൻ ലോകത്തോട് പറഞ്ഞു.


ബൈബിൾ ഇതേ സത്യം നൂറ്റാണ്ടുകൾക്കു മുമ്പേ പ്രഖ്യാപിച്ചു. "ഹൃദയത്തിലെ ശാന്തത ശരീരത്തിന് ജീവൻ ആകുന്നു" (സദൃശ്യവാക്യങ്ങൾ 14:30).

"നിങ്ങളുടെ സകല ചിന്തകളും അവന്റെമേൽ ഇട്ടുകൊൾവിൻ; അവൻ നിങ്ങളെക്കുറിച്ച് കരുതുന്നു" (1 പത്രോസ് 5:7).

"ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ... നിങ്ങളുടെ അപേക്ഷകൾ ദൈവത്തോടു അറിയിപ്പിൻ; അപ്പോൾ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും കാത്തുകൊള്ളും" (ഫിലിപ്പിയർ 4:6–7).


ഭൗതിക നേട്ടങ്ങൾ കയ്യെത്തിപിടിക്കുവാനുള്ള തിടുക്കത്തിൽ, മനസ്സിനെ സംരക്ഷിക്കാൻ പലപ്പോഴും മനുഷ്യൻ മറന്നുപോകാറുണ്ട്. മനസ്സ് തകരുമ്പോൾ ശരീരം, ബന്ധങ്ങൾ, ആത്മീയജീവിതം തുടങ്ങിയ മേഖലകളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക്‌ വലിയ വില നൽകേണ്ടിവരും. അതുകൊണ്ട് വിശ്രമം അഥവാ ശാബത് ആഡംബരവും അനുഷ്ടാനവുമല്ല, ദൈവം നൽകിയ അനുഗ്രഹമാണ്. യേശു തന്റെ ശിഷ്യന്മാരോട് , "നിങ്ങൾ ഒരു ഏകാന്തസ്ഥലത്തേക്കു മാറിപ്പോയി അൽപം വിശ്രമിക്കുവിൻ" (മർക്കോസ് 6:31) എന്നു പറഞ്ഞത്, ജീവിതത്തിന്റെ ഫാസ്റ്റ് ട്രാക്കിൽ ഓടിത്തളരുന്നവർ ശ്രദ്ധയോടെ ആവർത്തിച്ചു വായിക്കേണ്ട സുവിശേഷമാണ്.


സമ്മർദ്ദത്തെ പറ്റിയുള്ള ഡോ. മക്‌മില്ലന്റെ നിരീക്ഷണം വളരെയധികം തെറാപ്യുട്ടിക് വാല്യുയുള്ളതാണ്: സ്‌ട്രെസ് ഒരിക്കലും അവഗണിക്കരുത്, നിസ്സാരമായി കാണരുത്. അത് നിങ്ങളുടെ ശത്രുവല്ല; നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയോ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന് അറിയിക്കുന്ന മുന്നറിയിപ്പും ശ്രദ്ധക്ഷണിക്കലും ആണ്. ദൈവത്തിൽ ആശ്രയിക്കുക, ഹൃദയം തുറന്ന് പ്രാർത്ഥിക്കുക, തിരുവചനത്തിൽ മനസ്സുറപ്പിക്കുക, മറക്കു- മാപ്പുകൊടുക്കുക, ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായം തേടുക ... ഇമോഷണൽ റിസൈലൻസിലേക്കുള്ള വഴികളാണിതൊക്കെ.


ആരോഗ്യമുള്ള മനസ്സാണ് സന്തോഷകരമായ ജീവിതത്തിന്റെയും ഫലപ്രദമായ നിയോഗ ശുശ്രൂഷയുടെയും അടിത്തറ.

-ഫാ. ഡോ. ഏ. പി. ജോർജ്


Friday, July 3, 2026

സൃഷ്ടിപരമായ ജീവിതം: ആരോഗ്യം, സന്തോഷം, ദൈവമഹത്വം

 ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചപ്പോൾ അവനിൽ ഒരു സൃഷ്ടിപരമായ മനസ്സും നിക്ഷേപിച്ചു. അതുകൊണ്ട് സൃഷ്ടാവായ ദൈവത്തിന്റെ മക്കളായ നമുക്ക് പുതുതായി ചിന്തിക്കാനും സൃഷ്ടിക്കാനും സൗന്ദര്യം ആസ്വദിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും കഴിയുന്നു. അതുകൊണ്ട് സർഗ്ഗാത്മകത ഒരു വിനോദം മാത്രമല്ല, അത് ദൈവത്തിന്റെ ഒരു സമ്മാനവുമാണ്.


സർഗ്ഗാത്മകമായ ജീവിതശൈലി നമ്മുടെ മസ്തിഷ്ക്കത്തെ സജീവമായി നിലനിർത്തുകയും സമ്മർദം കുറയ്ക്കുകയും വാർദ്ധക്യത്തിലും മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിരീക്ഷണം.


 ദൈവം നമുക്ക് നൽകിയ കഴിവുകൾ വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോൾ നമ്മുടെ ജീവിതം ഫലപ്രദവും സന്തോഷപൂർണ്ണവുമാകുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. 

'ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.'

1 പത്രോസ് 4 : 10

ചിത്രരചന, കൈവേലകൾ, എഴുത്ത്, സംഗീതം, പൂന്തോട്ടപരിപാലനം, പുതിയ കാര്യങ്ങൾ പഠിക്കൽ—ഇവയെല്ലാം ദൈവം നൽകിയ കഴിവുകളെ വികസിപ്പിക്കാനുള്ള വഴികളാണ്. ഇവയിലൂടെ മനസ്സിന് ശാന്തിയും പ്രത്യാശയും ലഭിക്കുന്നു. പ്രതിസന്ധികളാൽ തളർന്ന മനസ്സ് വീണ്ടും ഉണരുന്നു. "സന്തോഷമുള്ള ഹൃദയം നല്ല ഔഷധം" (സദൃശവാക്യങ്ങൾ 17:22) എന്ന വചനം ഇതിന്റെ മനോഹരമായ സാക്ഷ്യമാണ്.


ബൈബിളിൽ ദൈവം പ്രത്യേക കഴിവുകൾ നൽകി അനുഗ്രഹിച്ച അനേകരെ കാണുവാൻ കഴിയും. തിരുനിവാസത്തിന്റെ പണിക്കായി ദൈവം ബേസലേലിനെയും ഒഹൊലീയാബിനെയും "ജ്ഞാനവും ബുദ്ധിയും സകലവിധ പണികളിലും നൈപുണ്യവും" നൽകി നിറച്ചു. ദാവീദ് സംഗീതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി. അവന്റെ സംഗീതം ശൗലിന് ആശ്വാസമായി. സങ്കീർത്തനങ്ങൾ ഇന്നും കോടിക്കണക്കിന് ഹൃദയങ്ങൾക്ക് പ്രത്യാശ പകരുന്നു. ദൈവ മഹത്വത്തിനായി അനേകർ സമർപ്പിച്ച സൃഷ്ടിപരമായ കഴിവുകൾ തലമുറകൾക്ക് അനുഗ്രഹമായി തുടരുന്നു.


സർഗ്ഗാത്മകത മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ദൈവം നൽകുന്ന ദാനമാണ്. ഒരു കവിത അനേകർക്ക് പ്രത്യാശ പകരാം. ഒരു പാട്ട് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാം. ഒരു ചെറിയ കലാസൃഷ്ടിപോലും സ്നേഹത്തിന്റെ സന്ദേശമാകാം. നമ്മുടെ സൃഷ്ടികൾ ദൈവ സ്നേഹത്തിന്റെ ഒരു ഭാഷയായിത്തീരാം.


ആയുസ്സ് ദൈവത്തിന്റെ ദാനമാണ്. അത്‌ എത്ര നാളത്തേക്കേന്നത് ആയുസ്സിന്റെ തമ്പുരാന്റെ തീരുമാനമാണ്. എന്നാൽ നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും സർഗ്ഗാത്മകതയെ പരിപോഷിപ്പിച്ച് അർത്ഥപൂർണ്ണമായി ജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അത്‌ മനസ്സിന് ഉണർവ്വും സന്തോഷവും ലക്ഷ്യബോധവും നൽകുന്നതാണ്. നമ്മുടെ കഴിവുകളും ചിന്തകളും സൃഷ്ടികളും ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും സമർപ്പിക്കുമ്പോൾ ജീവിതം സഫലമാകും. നമ്മൾ അനുഗ്രഹ വിഷയമാകും.


'...അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികം ചോദിക്കും.'

ലൂക്കാ 12 : 48

-ഫാ. ഡോ. ഏ. പി. ജോർജ്







Tuesday, June 30, 2026

വിചിത്ര സ്വഭാവങ്ങളുടെ പിന്നാമ്പുറം

 

എല്ലാം തികഞ്ഞവരായിരിക്കുമ്പോഴല്ല, അപൂർണ്ണതകളുള്ള യഥാർത്ഥ നിങ്ങളായിരിക്കുമ്പോഴാണ് നിങ്ങളുടെ ജീവിതം പ്രകാശ പൂർണ്ണമാകുന്നത്.


ഇന്നത്തെ ലോകം അനുരൂപതക്ക്‌ (conformity) ശക്തമായ പ്രേരണ ഉണ്ടാക്കാറുണ്ട്. "മറ്റുള്ളവരെപ്പോലെയാകണം" എന്ന സമ്മർദ്ദത്തിൽ അനേകർ തങ്ങളുടെ വ്യക്തിത്വവും പ്രത്യേകതകളും മറച്ചുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന പ്രത്യേകതകളാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നാണ് മനഃശാസ്‌ത്ര വീക്ഷണം.


ഒരാളുടെ 'വിചിത്ര പെരുമാറ്റം' അല്ലെങ്കിൽ 'സ്വഭാവ വൈചിത്ര്യം' (Quirk) ഒരു കുറവല്ല, ബലഹീനതയും അല്ല. അത്‌ ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ തനിമയാണ്. ചിലർ വളരെ സൂക്ഷ്മമായി കാര്യങ്ങൾ ശ്രദ്ധിക്കും. ചിലർ അസാധാരണമായ ചോദ്യങ്ങൾ ചോദിക്കും. ചിലരിൽ സൃഷ്ടിപരമായ ചിന്തകളുടെ ഒഴുക്ക് വളരെ ശക്തമാണ്. ചിലർ ഏകാന്തതയിൽ ഊർജം കണ്ടെത്തും. ചിലർ അതിയായ സഹാനുഭൂതിയുള്ളവരാണ്. ഇതൊന്നും ദൗർബല്യങ്ങളല്ല, അവരുടെ മനസ്സിലെ ദൈവദത്തമായ കയ്യൊപ്പുകളാണ്.


യഥാർത്ഥ വ്യക്തിത്വ പ്രത്യേകതകളോടെ ജീവിക്കുന്നവർക്ക് (Authenticity) കൂടുതൽ മാനസികാരോഗ്യവും ആത്മവിശ്വാസവും സന്തോഷവും സൃഷ്ടിപരതയും ഉണ്ടെന്നാണ് ആധുനിക മനഃശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

 എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ, സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാനോ വേണ്ടി മുഖംമൂടി ധരിക്കുന്നവർ ക്രമേണ മാനസികമായി ക്ഷീണിച്ചുപോകുന്നു. കാരണം, 'ഭാവാഭിനയ ജീവിതം' മനസ്സിന് വലിയ ഭാരമാണ്. അതിന് മാനസികമായും വൈകാരികമായും വലിയ വില നൽകേണ്ടിവരും.


ചരിത്രത്തിന്റെ ഏടുകളിൽ വിസ്മയം സൃഷ്ടിച്ച പലരും വിചിത്ര ചിന്താഗതിക്കാരായിരുന്നു. ലോകത്തെ മാറ്റിമറിച്ച നിരവധി ശാസ്ത്രജ്ഞരും കലാകാരന്മാരും നേതാക്കളും അവരുടെ കാലത്ത് "വിചിത്ര മനുഷ്യർ" എന്ന് വിളിക്കപ്പെട്ടവരായിരുന്നു. പിന്നീട് അവരുടെ അതേ വിചിത്രമായ, വ്യത്യസ്ത ചിന്തകളാണ് ലോകത്തിന് അനുഗ്രഹമായത്.


 എല്ലാ സ്വഭാവ പ്രത്യേകതകളും നല്ലതാണെന്നല്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ സ്വയം നശിപ്പിക്കുന്നതോ ആയ ശീലങ്ങൾ തിരുത്തേണ്ടതാണ്. എന്നാൽ ഒരു പ്രധാന വ്യത്യാസം നാം മനസ്സിലാക്കണം. എല്ലാ വ്യത്യസ്ത സ്വഭാവങ്ങളും വിചിത്രമല്ല. അതുപോലെ എല്ലാ അസാധാരണ പെരുമാറ്റങ്ങളും മനോരോഗവുമല്ല. വിചിത്ര സ്വാഭാവം ഒരു വ്യക്തിയുടെ തനതായ സ്വഭാവവിശേഷമാണ്. അത് ദൈനംദിന ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയും ഗുരുതരമായി ബാധിക്കാറില്ല.


 എന്നാൽ, മാനസികാരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങൾ (Psychiatric Disorders) വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റം, സാമൂഹികജീവിതം എന്നിവയെ തകരാറിലാക്കുകയും കഠിനമായ മാനസിക പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ വ്യത്യസ്തനായ ഒരാളെ പെട്ടെന്ന് "രോഗിയാണെന്ന്" മുദ്രകുത്തുന്നതും, യഥാർത്ഥ മാനസികരോഗത്തെ "അത് അവന്റെ സ്വഭാവമാണ്" എന്ന് പറഞ്ഞ് അവഗണിക്കുന്നതും ഒരുപോലെ തെറ്റാണ്. പ്രത്യേകതയെ ആദരിക്കുകയും, ആവശ്യമായപ്പോൾ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ സമീപനം. 


 ഒരാളുടെ ദോഷകരമല്ലാത്ത വ്യക്തിത്വ വ്യത്യാസങ്ങളെ കുറവായി കാണരുത്. അതാണ് ആ വ്യക്തിയുടെ സവിശേഷത.


 താരതമ്യപ്പെടുത്തുന്ന പ്രവണത വളരെ അപകടകരമാണ്. സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത്, മറ്റുള്ളവരുടെ ജീവിതം മാത്രം കണ്ടുകൊണ്ട് സ്വന്തം ജീവിതത്തെ വിലയിരുത്തുന്ന പ്രവണത അഭിലക്ഷണീയമല്ല. താരതമ്യപ്പെടുത്തൽ പലപ്പോഴും സന്തോഷം കവർന്നെടുക്കാറുണ്ട്. കാരണം, ദൈവം ഓരോ വ്യക്തിയെയും ഓരോ ലക്ഷ്യത്തിനായി, വ്യത്യസ്തമായി രൂപപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ആകുവാൻ കഴിയില്ല. ഡാലിയ ഡാലിയായും ലില്ലി ലില്ലിയായും വളരട്ടെ. അതൊക്കെ സൃഷ്ടാവിന്റെ മാസ്റ്റർ പീസ് ക്രിയേഷൻസ് ആണ്. അതിനെ പരിഹസിക്കരുത്, മറ്റൊന്നാക്കുവാൻ ശ്രമിക്കരുത്. 


ക്രിസ്തീയ വിശ്വാസം ഈ സത്യത്തിന് കൂടുതൽ ആഴം നൽകുന്നു. "ഞാൻ ഭയങ്കരവും അത്ഭുതകരവുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു" (സങ്കീർത്തനം 139:14) എന്ന് ദൈവവചനം പറയുന്നു. ദൈവം ഒരോ വ്യക്തിയെയും അതുല്യമായാണ് സൃഷ്ടിക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ദാനങ്ങളും വ്യക്തിത്വങ്ങളും ദൗത്യങ്ങളും ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രത്യേകത യാദൃശ്ചികമല്ല; അത് ദൈവത്തിന്റെ സൃഷ്ടിപരമായ ജ്ഞാനത്തിന്റെ ഭാഗമാണ്.


യഥാർത്ഥ ആത്മസ്വീകാരം അഹങ്കാരമല്ല. "എനിക്ക് ശക്തികളുണ്ട്, ബലഹീനതകളുമുണ്ട്; എങ്കിലും ദൈവം സൃഷ്ടിച്ച എന്നെ ഞാൻ സ്വീകരിക്കുന്നു" എന്ന ഉറച്ച ആത്മവിശ്വാസമാണ് അത്. പരിപൂർണരെയല്ല, ആത്മാർത്ഥതയുള്ളവരെയാണ് ആളുകൾ കൂടുതൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.


 അതുകൊണ്ട്, " മറ്റുള്ളവരിൽ നിന്ന് ഞാൻ വ്യത്യസ്തനായിരിക്കുന്നത് എന്തുകൊണ്ട്?" എന്ന് ചോദിക്കരുത്.

"ദൈവം എനിക്ക് നൽകിയ ഈ പ്രത്യേകതകളിലൂടെ എനിക്ക് എങ്ങനെ മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിയും?" എന്നാണ് സ്വയം ചോദിക്കേണ്ടത്. ആ ചോദ്യം നിങ്ങളുടെ അപകർഷതാബോധത്തെ ലക്ഷ്യബോധമാക്കി മാറ്റും.


 ദൈവം സൃഷ്ടിച്ച യഥാർത്ഥ വ്യക്തിയായി, ധൈര്യത്തോടെ ജീവിക്കുവാൻ തയ്യാറാകുമ്പോഴാണ് നിങ്ങളിലെ സൂപ്പർ പവർ പ്രവർത്തനക്ഷമമാകുന്നത്. ആ ഡ്രൈവിംഗ് ഫോഴ്സിനെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.

-fr. dr. a. p. george






Saturday, June 20, 2026

Leonardo da Vinci – A Mind Inspired to Explore God's Wonders

 Among the gifted individuals who left a lasting mark on human history, Leonardo da Vinci stands as a remarkable example of creative talent. Known for masterpieces such as the Mona Lisa and The Last Supper, Leonardo was not only a painter but also an inventor, engineer, anatomist, architect, and scientist. His insatiable curiosity led him to study nature, the human body, flight, water, and mechanics with extraordinary detail.


 "Great are the works of the LORD; they are pondered by all who delight in them." — Psalm 111:2


Leonardo's life reminds us that creativity is not merely the ability to produce beautiful things; it is the gift of seeing God's world with wonder. While Scripture does not mention Leonardo, it repeatedly teaches that wisdom, skill, and artistic ability are gifts from God. Just as God filled Bezalel with wisdom and craftsmanship to build the Tabernacle (Exodus 31:1-5), He also grants unique talents to individuals in every generation.


What made Leonardo exceptional was his willingness to ask questions. He looked beyond the surface and sought deeper understanding. Christians are called to cultivate the same attitude—not merely curiosity for knowledge's sake, but wonder that leads to worship. Every flower, every human face, every law of nature reflects the wisdom of the Creator.


Leonardo teaches us that talent grows through observation, discipline, and perseverance. God-given gifts become fruitful when they are diligently developed and faithfully used. The Lord is glorified when artists create beauty, scientists pursue truth, teachers share wisdom, and believers dedicate their abilities to His service.


Reflection: God has entrusted each of us with creative potential. We may never paint a Mona Lisa or design inventions centuries ahead of our time, but we can use our gifts to reveal something of God's beauty, truth, and goodness to the world.

🙏

Lord, the source of all wisdom and creativity, help us to develop the gifts You have placed within us. Give us minds that wonder, hearts that worship, and hands that serve. May every talent we possess bring glory to Your name and blessing to others. Through Christ our Lord. Amen.

-fr. dr. a. p. george

(Courtesy)

Friday, June 19, 2026

പേരെന്റിങ്ങിന് റിട്ടയർമെന്റ് ഇല്ല

 

പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ നിന്ന് അകന്നുപോകുന്നു. അപരിചിതരാകുന്നു. സ്വന്തം ജീവിതം ആരംഭിച്ചാൽ അവർക്ക് പഴയ ബന്ധം ആവശ്യമില്ലാതാകുന്നു. എന്നാൽ മനുഷ്യനിൽ മാത്രം വ്യത്യസ്തമായ ഒരു ദൈവിക ക്രമീകരണമുണ്ട്. മക്കൾ എത്ര വളർന്നാലും, എത്ര ദൂരെയായാലും, എത്ര തിരക്കിലായാലും അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ മാതാപിതാക്കളുമായുള്ള ഒരു മങ്ങിയ കനൽപോലുള്ള ആത്മബന്ധം നിലനിൽക്കും. അതുകൊണ്ടാണ് പേരെന്റിങ്ങിന് റിട്ടയർമെന്റ് ഇല്ലാത്തത്.


കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ സുരക്ഷിത അഭയകേന്ദ്രം മാതാപിതാക്കളാണെന്നാണ് മനശാസ്ത്ര കാഴ്ചപ്പാട്. ജനനം മുതൽ രൂപപ്പെടുന്ന ഈ 'attachment bond' വൈകാരിക തലങ്ങളിൽ ആഴത്തിൽ പതിയുന്നു. കാലം കടന്നുപോകുമ്പോൾ ബന്ധത്തിന്റെ പ്രകടനം കുറയാം; ദിവസേനയുള്ള സംഭാഷണങ്ങൾ കുറയാം; ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ പോലും ഉണ്ടാകാം. എന്നാൽ ബാല്യത്തിൽ ലഭിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും ഊഷ്മള അനുഭവങ്ങൾ അവരുടെ ഓർമ്മകളിലെ സജീവ ഫയലുകളായി നിലനിൽക്കുന്നു. അതുകൊണ്ടാണ് പ്രതിസന്ധികളിലും രോഗങ്ങളിലും ഏകാന്തതയിലും പലരും മനസ്സിൽ ആദ്യം മാതാപിതാക്കളെ ഓർക്കുന്നത്.


 ദൈവ ശാസ്ത്ര കാഴ്ചപ്പാടിൽ, കുടുംബ ബന്ധം വെറും ജൈവബന്ധമല്ല; അത് ദൈവം സ്ഥാപിച്ച ഒരു വിശുദ്ധ ഉടമ്പടി ബന്ധമാണ്. “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” (പുറപ്പാട് 20:12) എന്ന കല്പന കുട്ടിക്കാലത്തിനുള്ളതല്ല, ജീവിതകാലം മുഴുവനുമുള്ളതാണ്. ദൈവം മനുഷ്യനെ 'ബന്ധങ്ങളുടെ ജീവിയായി' സൃഷ്ടിച്ചു. മാതാപിതാക്കളുടെ സ്നേഹത്തിലൂടെ ദൈവത്തിന്റെ കരുതലും വിശ്വസ്തതയും മക്കൾ അനുഭവിക്കുന്നു. അതിനാൽ പ്രായം കൂടുമ്പോൾ ബന്ധത്തിന്റെ രൂപം മാറിയാലും അതിന്റെ ആത്മീയ വേരുകൾ ഉണങ്ങിപ്പോകുന്നില്ല.


പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒരിക്കലും വെറുതെയാവില്ല. ചിലപ്പോൾ മക്കൾ മനസ്സിൽ നിന്ന് അകലെയാണെന്ന് തോന്നാം. എങ്കിലും അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിങ്ങൾ വിതച്ച സ്നേഹത്തിന്റെ വിത്തുകൾ ഇപ്പോഴും സജീവമാണ്. ദൈവം തന്നെയാണ് ആ ബന്ധത്തിന്റെ കാവൽക്കാരൻ. അതുകൊണ്ട് പേരെന്റിങ് ഒരു ജോലി അല്ല; അത് മരണം വരെയും തുടരുന്ന ഒരു വിശുദ്ധ വിളിയാണ്. 


മറ്റെല്ലാ ബന്ധങ്ങൾക്കും മറവിയും മരണവും ഉണ്ട്. എന്നാൽ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന് മരണമില്ല. മക്കളെ കുറിച്ചുള്ള ബയോഡേറ്റയും പ്രൊഫൈലും മറവി രോഗം കാർന്നുതിന്നാലും, 'എന്റെ മക്കൾ' എന്ന അവബോധം ആത്മാവിൽ നിന്ന് മാഞ്ഞു പോകില്ല. അതു തുടച്ചു മാറ്റുവാൻ രോഗത്തിനും മരണത്തിനും കഴിയില്ല. ദുഃഖങ്ങളും നെടുവീർപ്പുകളും ഇല്ലാത്ത ദൈവ ഭവനത്തിൽ എത്തിച്ചേർന്നാലും മാതാപിതാക്കൾക്ക് മക്കളെ മറക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. അത് ആത്മ ശരീര മനസ്സുകളിൽ സൃഷ്ടാവ് എഴുതി ചേർത്ത വിസ്മയ ബന്ധമാണ്.


മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം രക്തത്തിൽ ആരംഭിക്കുന്നതാണെങ്കിലും, സ്നേഹത്താലും പ്രാർത്ഥനയാലും ദൈവകൃപയാലും പരിപോഷിപ്പിക്കപ്പെട്ട്, അനന്തമായി തുടരുന്ന വിശുദ്ധ ഉടമ്പടി ബന്ധമാണ്. മക്കളും മാതാപിതാക്കളും ആകുവാൻ കഴിയുന്നത് മനുഷ്യ ജീവിതത്തിന്റെ പുണ്യവും സുകൃതവുമാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്



Thursday, June 18, 2026

അതിജീവനത്തിന്റെ അടിയൊഴുക്കുകൾ

       

         ജീവിതം ഒരു നദിപോലെയാണ്. അതിന്റെ പ്രയാണത്തിൽ അവസ്ഥാന്തരങ്ങളുണ്ട്. ചിലപ്പോൾ ശാന്തമായി, ചിലപ്പോൾ പ്രക്ഷുബ്ധമായി, ചിലപ്പോൾ പാറകളെ തട്ടി വഴിമാറി, ചിലപ്പോൾ പുതിയ പാതകൾ കണ്ടെത്തി... അത് മുന്നോട്ട് പോകുന്നു. നദിയുടെ യഥാർത്ഥ ശക്തി മേൽപ്പരപ്പിലല്ല, അതിന്റെ അടിയൊഴുക്കിലാണ്. അതാണ് നദിയെ മുന്നോട്ട് നയിക്കുന്നത്.

  മനുഷ്യജീവിതവും അങ്ങനെ തന്നെയാണ്. പുറമേ കാണുന്നത് നമ്മുടെ വിജയങ്ങളും പരാജയങ്ങളും ചിരികളും കണ്ണുനീരും മാത്രമാണ്. എന്നാൽ അതിജീവനത്തിന്റെ അടിയൊഴുക്കും ഉള്ളൊഴുക്കുമായി അജ്ഞാത തലങ്ങളിൽ ഒരു അദൃശ്യ ശക്തി ഒഴുകുന്നുണ്ട്. 


ജീവിതത്തിന്റെ അടിസ്ഥാനവിളി വളർച്ചയാണ്. ഒരു ശിശു വളർന്ന് പ്രായപൂർത്തിയാകുന്നതുപോലെ, നമ്മുടെ മനസ്സും ആത്മാവും അനുഭവങ്ങളിലൂടെ വളരേണ്ടതാണ്. നാം മാറാനും പഠിക്കാനും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സൃഷ്ടിപരമായി പ്രതികരിക്കാനും വിളിക്കപ്പെട്ടവരാണ്. എന്നാൽ ജീവിതത്തിന്റെ ഈ സ്വാഭാവിക വളർച്ച ഏതെങ്കിലും ഘട്ടത്തിൽ തടസ്സപ്പെടുമ്പോഴാണ് സംഘർഷം തുടങ്ങുന്നത്. നഷ്ടങ്ങൾ, നിരാശകൾ, രോഗങ്ങൾ, ബന്ധങ്ങളിലെ തകർച്ചകൾ, വാർദ്ധക്യത്തിന്റെ പരിമിതികൾ – ഇവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒഴുക്ക് തടയുന്ന അണക്കെട്ടുകളായി മാറാം.


 വേദന ജീവിതത്തിന്റെ ശത്രുവാണെന്നാണ് പലരും കരുതുന്നത്. എന്നാൽ വേദന അതിജീവന പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനാണ്. സുഖസൗകര്യങ്ങൾ നമുക്ക് കംഫർട്ട് സോൺ ഒരുക്കിയേക്കാം. പക്ഷേ പ്രതിസന്ധികളാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഒരു മൺപാത്രം തീയിൽ വെന്തു പാകമാകുമ്പോഴാണ് ഉറപ്പ് ലഭിക്കുന്നത്. കൽക്കരി അമിതമായ സമ്മർദ്ദം സഹിക്കുമ്പോഴാണ് വജ്രമാകുന്നത്. മനുഷ്യ മനസ്സും അതുപോലെയാണ്. ചില ജീവിത സത്യങ്ങൾ സഹനങ്ങളിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ. മഹാന്മാരുടെ മഹത്വത്തിന്റെ പിന്നിൽ ഈ അഗ്നി ശോധനയുടെ പൊള്ളുന്ന അനുഭവങ്ങൾ ഏറെയുണ്ട്.


അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ വളർച്ചകൾ പലപ്പോഴും ഏറ്റവും വലിയ നഷ്ടങ്ങൾക്ക് ശേഷമാകാം സംഭവിക്കുന്നത്. ജീവിത പങ്കാളിയുടെ വേർപാടിനുശേഷം ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നു. രോഗത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആരോഗ്യമെന്ന അനുഗ്രഹത്തെ പുതിയ കാഴ്ച്ചപ്പാടിൽ കാണുന്നു. പരാജയങ്ങൾക്കുശേഷം സ്വന്തം പരിമിതികളെ അംഗീകരിക്കാനും മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കാനും പഠിക്കുന്നു. അതെ, ദുരന്ത മുറിവുകൾ പലപ്പോഴും നമ്മുടെ മനസ്സിനെ കഠിനമാക്കുന്നതിനു പകരം കൂടുതൽ മനുഷ്യത്വം നിറഞ്ഞതാക്കാറുമുണ്ട്.


മനഃശാസ്ത്രത്തിൽ "Post-Traumatic Growth" എന്നൊരു ആശയമുണ്ട്. ചിലർ ദുരന്തങ്ങൾക്കുശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങുക മാത്രമല്ല ചെയ്യുന്നത്. അവർ കൂടുതൽ സമഗ്രതയുള്ള വ്യക്തിത്വമായി വളരാറുണ്ട്. ജീവിത സമസ്യയെപ്പറ്റിയുള്ള പുതിയ ബോധ്യം, ബന്ധങ്ങളുടെ വില, ആത്മീയതയുടെ ഔഷധ ശക്തി, അതിജീവന ശക്തിയെക്കുറിച്ചുള്ള പുതിയ തിരിച്ചറിവ്... ഇവയെല്ലാം വേദനയുടെ മണ്ണിൽ വിടരുന്ന പുണ്യ കുസുമങ്ങളാണ് .


ഇവിടെ ഒരു വലിയ വിരോധാഭാസമുണ്ട്. ജീവിതം പൂർണ്ണമായും സ്വന്ത നിയന്ത്രണത്തിൽ ആയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്ന നിമിഷങ്ങളിലാണ് അനുകൂല വളർച്ച സംഭവിക്കുന്നത്. കാരണം അത്തരം നിമിഷങ്ങളിലാണ് അഹങ്കാരത്തിന്റെ അർത്ഥമില്ലായ്‌മ തിരിച്ചറിയുന്നത്. ജീവിതം ഒരു വിസ്മയ രഹസ്യമാണെന്ന് മനസ്സിലാക്കുന്നത്. അപ്പോൾ പലരും കൂടുതൽ വിനയവും മനുഷ്യത്വവും ഉള്ളവരായേക്കാം. അതിജീവനത്തിന്റെ പിന്നിലെ ചാലക ശക്തിയെ തിരിച്ചറിയും.


അതിജീവനം എന്നത് കഷ്ടതകൾ അനുഭവിച്ചു തീർക്കൽ മാത്രമല്ല. വേദനയുടെ നടുവിൽ അർത്ഥം കണ്ടെത്താനുള്ള കഴിവും കൂടിയാണ്. ഇരുട്ട് ഇല്ലാതാകുന്നതുവരെ കാത്തിരിക്കാതെ, ഇരുട്ടിനുള്ളിൽ തന്നെ ഒരു പ്രകാശം തെളിയിക്കാനുള്ള ധൈര്യമാണത്. ജീവിതം പഴയതുപോലെ ആയില്ലെങ്കിലും പുതിയൊരു അർത്ഥം കണ്ടെത്താം എന്ന പ്രത്യാശയാണ് അതിജീവനം.


 മനസ്സിന്റെ ആഴങ്ങളിൽ ഒരു വിസ്മയ ശക്തിയുണ്ട്. ആ ശക്തിയാണ് ഓരോ വീഴ്ചയ്ക്കുശേഷവും വീണ്ടും എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നത്. അതാണ് നഷ്ടങ്ങൾക്കു ശേഷവും സ്നേഹിക്കാൻ പഠിപ്പിക്കുന്നത്. അതാണ് ദുരന്തങ്ങൾക്ക് ശേഷവും ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നത്. 


 മനുഷ്യ ജീവിതത്തിന്റെ മഹത്വം, ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീണിട്ടും വീണ്ടും എഴുന്നേൽക്കുന്നതിലാണ്. മുറിവുകളില്ലാത്ത ജീവിതമല്ല, മുറിവുകളെ ജ്ഞാനമായും കരുണയായും പ്രത്യാശയായും മാറ്റുന്ന ജീവിതമാണ് ഏറ്റവും മനോഹരം. അതാണ് അതിജീവനത്തിന്റെ യഥാർത്ഥ അടിയൊഴുക്ക് — ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അദൃശ്യശക്തി.

ഭൂതകാലത്തിന്റെ മുറിവുകളിലും ഭാവിയുടെ ആശങ്കകളിലും കുടുങ്ങാതെ, ഇപ്പോഴത്തെ അനുഭവങ്ങളെ ബോധപൂർവം സ്വീകരിക്കാൻ പരിശീലിപ്പിക്കുന്ന മനശ്ശാസ്‌ത്ര ചികിത്സാ സമീപനമാണ് 'Gestalt Therapy'. സ്വന്തം വികാരങ്ങളെയും ചിന്തകളെയും അംഗീകരിക്കുവാനും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പഠിക്കുമ്പോൾ അതിജീവന ശക്തിയും ആത്മ വിശ്വാസവും വർദ്ധിക്കുന്നു. അത്‌ ജീവിതപ്രതിസന്ധികളെ നേരിടുവാനുള്ള മാനസിക പ്രതിരോധശേഷി (Resilience) വർധിപ്പിക്കും.


ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വേദനകളും ഒഴിവാക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഓരോ സഹനങ്ങളിലും ഉള്ളുണർത്തുന്ന അതിജീവനശക്തിയിലുള്ള വിശ്വാസം ജീവിത മുന്നേറ്റത്തിന് സഹായകമാണ്.

-ഫാ. ഡോ. ഏ. പി. ജോർജ്



Tuesday, June 16, 2026

പ്രോബ്ലം സോൾവിങ് മൈൻഡ്

 

മനുഷ്യ മസ്തിഷ്കത്തിൽ വികാരങ്ങളുടെ അടിയന്തര അലാറം സംവിധാനമായി പ്രവർത്തിക്കുന്ന ഭാഗമാണ് അമിഗ്‌ഡാല (Amygdala). ഭീഷണി, അപമാനം, നഷ്ടം, വിമർശനം എന്നിവ അനുഭവപ്പെടുമ്പോൾ അത് ഉടൻ തന്നെ "പോരാടുക അല്ലെങ്കിൽ ഓടിരക്ഷപ്പെടുക" എന്ന പ്രതികരണം ഉണർത്തുന്നു. അതുകൊണ്ടാണ് പ്രകോപന സാഹചര്യങ്ങളിൽ  പലരും മുറിവേൽപ്പിക്കുന്ന  വാക്കുകളും കടുത്ത തീരുമാനങ്ങളും എടുക്കുന്നത്.
എന്നാൽ ദൈവം മനുഷ്യന് മറ്റൊരു അത്ഭുതകരമായ വരദാനവും നൽകിയിട്ടുണ്ട്. അതാണ് പ്രിഫ്രോണ്ടൽ കോർട്ടെക്സ് (Prefrontal Cortex) — ചിന്തിക്കാനും വിലയിരുത്താനും ദീർഘവീക്ഷണത്തോടെ തീരുമാനമെടുക്കാനും സഹായിക്കുന്ന ബ്രെയിനിന്റെ ഭാഗം. ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദത, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, പ്രാർത്ഥന, ധ്യാനം, സഹാനുഭൂതിയോടെയുള്ള കേൾക്കൽ എന്നിവ ഈ ഭാഗത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും വികാര കൊടുങ്കാറ്റിനെ ശമിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ശാന്തമായ മനസ്സ് കൂടുതൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നു.

ആധ്യാത്മിക ചിന്തകർ  ഈ സത്യം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ പഠിപ്പിച്ചിരുന്നു. വിശുദ്ധ യാക്കോബ് എഴുതുന്നു:
"ഓരോരുത്തനും കേൾക്കുന്നതിൽ വേഗതയുള്ളവനും, സംസാരിക്കുന്നതിൽ താമസമുള്ളവനും, കോപിക്കുന്നതിൽ താമസമുള്ളവനും ആയിരിക്കട്ടെ" (യാക്കോബ് 1:19).
ഇത് ഒരു ധാർമ്മിക ഉപദേശം മാത്രമല്ല; മനഃശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം കൂടിയാണ്. ക്ഷമയോടെ കേൾക്കുന്നത് മസ്തിഷ്കത്തെ പ്രതിരോധാവസ്ഥയിൽ നിന്ന് ഉൾക്കാഴ്ച്ചയിലേക്കും തിരിച്ചറിവിലേക്കും  നയിക്കുന്നു. അപ്പോൾ സാഗരം ശാന്തമാകും.

ജീവിത സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന മനസ്സിന്റെ സമീപനങ്ങളെ പറ്റിയുള്ള പഠനങ്ങൾ മറ്റൊരു വസ്തുത കൂടി വെളിപ്പെടുത്തുന്നു. മറ്റൊരാളുടെ വേദന മനസ്സിലാക്കാൻ  ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ ബ്രയിനിലെ സഹാനുഭൂതി ശൃംഖലകൾ സജീവമാകുന്നു. അതുകൊണ്ട് യഥാർത്ഥ സമാധാനം വാദപ്രതിവാദത്തിൽ  ജയിക്കുന്നതിലല്ല, മറ്റൊരാളുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിലാണ്.

ക്ഷമയുടെ അത്ഭുത ശക്തിയെക്കുറിച്ചുള്ള ഗവേഷണങ്ങളും ശ്രദ്ധേയമാണ്. ദീർഘകാല കോപവും വിദ്വേഷവും ശരീരത്തിൽ സമ്മർദ്ദ ഹോർമോണുകളെ ഉയർത്തുകയും ഹൃദയത്തെയും മസ്തിഷ്ക്കത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ, ക്ഷമാശീലം മാനസിക സമ്മർദ്ദം കുറയ്ക്കുകയും ആന്തരിക സമാധാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആത്മീയ വീക്ഷണത്തിൽ ക്ഷമ എന്നത് തെറ്റിനെ ന്യായീകരിക്കലല്ല; മറിച്ച്  പ്രതികാര ചിന്തകളുടെ അടിമത്വത്തിൽ നിന്ന് സ്വന്തം മനസ്സിനെ മോചിപ്പിക്കലാണ്.

പ്രശ്നപരിഹാരത്തിന് മിസ്റ്റിക് തലങ്ങളിൽ നിന്നുള്ള സ്വാധീനം മനസ്സിൽ ഉണ്ടാകുന്നുണ്ടെന്ന ചിന്ത ബൈബിളിൽ കാണുന്നുണ്ട് :
ഇതിനെ ബൈബിൾ "ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം" എന്ന് വിളിക്കുന്നു.
'ഉന്നതത്തില്‍നിന്നുള്ള ജ്‌ഞാനം ഒന്നാമത്‌ ശുദ്‌ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്‌ഫലങ്ങളും നിറഞ്ഞതും ആണ്‌. അത്‌ അനിശ്‌ചിതമോ ആത്‌മാര്‍ ഥതയില്ലാത്തതോ അല്ല.' യാക്കോബ്‌ 3 : 17
ജ്ഞാനം വെറും ബുദ്ധിശക്തിയല്ല; വികാരവും യുക്തിയും ആത്മീയതയും സമന്വയിപ്പിക്കുന്ന ദൈവിക വെളിച്ചമാണ്.

അതുകൊണ്ട്, ഒരു പ്രശ്നത്തോട്  ഉടനെ വൈകാരികമായി പ്രതികരിക്കാതിരിക്കുന്നതാണ് ശ്രേഷ്ടം. മനസ്സിനെ ശാന്തമാക്കുവാനായി പ്രാർത്ഥിക്കുക, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അനുഭാവപൂർവം കേൾക്കുക, സ്വന്തം വികാരങ്ങളെ നിരീക്ഷിക്കുക, യുക്തിപൂർവ്വം ചിന്തിക്കുക... തുടങ്ങിയ സമീപനങ്ങൾ അഭിലക്ഷണീയമാണ്.  ബ്രെയിൻ  അതിജീവനത്തിനത്തിനു മാത്രമല്ല, പരിവർത്തനത്തിനും പുനഃസംവിധാനത്തിനും സമാധാന സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനും വേണ്ടിയും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് .

പ്രശ്നങ്ങൾ ജീവിതത്തിലെ അനിവാര്യതയും പരീക്ഷണ ഘട്ടങ്ങളുമാണ്.  എന്നാൽ പ്രാർത്ഥനയാൽ പ്രകാശിതമായ മനസ്സും, സ്നേഹത്താൽ നയിക്കപ്പെടുന്ന ഹൃദയവും, ദൈവജ്ഞാനത്താൽ നിയന്ത്രിക്കപ്പെടുന്ന മസ്തിഷ്കവും ഒത്തു ചേർന്നാൽ, ഓരോ സംഘർഷവും വ്യക്തിത്വ വികാസത്തിനുള്ള പുതിയ അവസരമായി മാറും.

-fr. dr. a. p. george
(Courtesy)

Sunday, June 14, 2026

A Pastor’s Son – When Calling Becomes Personal

 

One of the most inspiring Christian films of recent years is A Pastor’s Son, directed by Alan Adeleke. The movie tells the story of a pastor’s son who reluctantly steps into his father's ministry and gradually discovers that God's calling is not merely inherited—it must be personally embraced. The film centers on faith, community, responsibility, and spiritual transformation. 


The director deserves appreciation for presenting ministry not as a glamorous platform but as a sacred burden. Like Moses, Jeremiah, and Timothy, the central character initially hesitates to accept God's assignment. Yet God often calls the unwilling and shapes them into willing servants. The film beautifully echoes the truth of 1 Timothy 4:12: “Let no one despise your youth, but be an example to the believers.”


The story itself carries a powerful biblical message. Many children of spiritual leaders struggle with the expectations placed upon them. The movie reminds us that faith cannot be inherited like family property; every generation must encounter God personally. Just as Jacob moved from the God of Abraham and Isaac to “my God” (Genesis 28:21), the pastor's son must move from his father's faith to his own living relationship with Christ.


Special appreciation must also be given to Quenton Alexander, whose portrayal of the young man wrestling with duty, doubt, and destiny feels authentic and relatable. His character reflects many believers who hear God's call yet fear their inadequacy. Like Gideon, he learns that God does not call the qualified; He qualifies the called. 


Ultimately, A Pastor’s Son reminds us of a timeless spiritual truth: our greatest inheritance is not a church building, a ministry title, or a family reputation. It is the opportunity to hear Christ's voice and respond, “Here am I, Lord; send me” (Isaiah 6:8). Creative talents reach their highest purpose when they lead hearts back to God's calling and community. 

-fr. dr. a. p. george

(Courtesy)

Saturday, June 13, 2026

റവ. നിർമ്മലൻ

   

                                             

തട്ടേമ്മേൽ പള്ളിയുടെ കിഴക്കുഭാഗത്ത് ഒരു 'തെമ്മാടി കോളനി' ഉണ്ട്. 
അതിൽ മുഴുവനും പാപികളാണ് താമസിക്കുന്നത്- കള്ളവാറ്റുകാർ, പിടിച്ചുപറിക്കാർ, മോഷ്ടാക്കൾ, അധർമ്മികൾ... അങ്ങനെ ഒരു പാരമ്പര്യ  സത്യ ക്രിസ്ത്യാനിക്ക് കടന്നു ചെല്ലാൻ കൊള്ളാത്ത,  'സിൻഫുൾ സിന്നേഴ്സ്' കോളനി.

കോടമ്പാക്കം റിട്ടേൺഡ് മരിയ ചേച്ചിയാണ് കോളനിയുടെ വായും തൂണും. അവരുടെ കൊളോണിയൽ വാഴ്ചയുടെ മഹത്തായ 18 വർഷം പിന്നിട്ടു കഴിഞ്ഞു. കോളനിയിലെ അധോലോക നായകരും കവല ചട്ടമ്പികളും വാടക ഗുണ്ടകളും മരിയ ചേച്ചിയുടെ മുൻപിൽ വിനീത ദാസരാണ്. ഘാതക ധിക്കാരികളെ  വരച്ചവരയിൽ നിർത്തുവാൻ തക്ക മാഗ്നെറ്റിക് പവറാണ് അവരുടെ കണ്ണുകൾക്ക്.

മധുര പത്തൊൻപതിന്റെ  ഉൾത്തിരയിൽ പെട്ട്,  വെള്ളിത്തിരയിൽ ആടിപ്പാടാൻ മരിയ  കോടമ്പാക്കത്തേക്ക് ഒളിച്ചോടി. അഭ്രപാളികളിൽ രണ്ടുമൂന്നു തവണ മിന്നി മറഞ്ഞപ്പോഴേക്കും വന്‍സ്രാവുകൾ വെട്ടി ഇരയാക്കി. പിന്നെ  ഈ കോളനിയിൽ വന്നടിയുകയായിരുന്നു.

ഒരു ക്രിസ്തീയ കുടുംബത്തിൽ,  പ്രാർത്ഥനാശീലമുള്ള മാതാപിതാക്കളുടെ മകളായി വളർന്നവളായിരുന്നു  മരിയ. ശ്രുതിഭംഗം വന്ന തന്റെ ജീവിതത്തെ ഒന്ന് ചിട്ടപ്പെടുത്തണമെന്ന  മോഹം മരിയയുടെ മനസ്സിൽ  ശക്തമായി തുടങ്ങിയിട്ട് കുറച്ചുകാലമായി. കോടമ്പാക്കം തെരുവിൽ അനാഥ ബാലനായി അലഞ്ഞു നടന്ന നിർമ്മലനാണ് മരിയ ചേച്ചിക്ക് ഇപ്പോൾ കൂട്ട് . ഇപ്പോഴവന് പ്രായം പതിനാറ്. വൈകിട്ട് മരിയ ചേച്ചിയും നിർമ്മലനും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കും,  ബൈബിൾ വായിക്കും. നസ്രായൻ പാർക്കുന്ന മനസ്സാണ്  നിർമ്മലന്റേത്.

ഒരു ഞായറാഴ്ച  കോളനിയിലെ എല്ലാ ക്രിസ്തിയ കുടുംബങ്ങളെയും മരിയ ചേച്ചി വീട്ടിൽ പ്രാർത്ഥനയ്ക്ക്  ക്ഷണിച്ചു. ചേച്ചി എല്ലാവരോടുമായി പറഞ്ഞു:
' നമുക്ക് ഇങ്ങനെ പോയാൽ മതിയോ? ജീവിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന അതിക്രമങ്ങൾക്ക് ദൈവ മുമ്പാകെ ഒരിക്കൽ സമാധാനം പറയേണ്ടിവരും. നമ്മളോ ഇങ്ങനെ വഴി തെറ്റിപ്പോയി. നമ്മുടെ കുട്ടികളും ഇതുപോലെ നശിച്ചുപോയാൽ അതിന്റെ കുറ്റം നമുക്കായിരിക്കും.  പള്ളിയും പട്ടക്കാരുമായി ജീവിക്കേണ്ടവരാണ് നമ്മൾ.  കൂടിയാൽ എഴുപത്, അല്ലെങ്കിൽ ഒരു പത്തും കൂടെ. അതും കഴിഞ്ഞാലോ?'

'ഇപ്പൊ എന്തു ചെയ്യണമെന്നാ ചേച്ചി പറയുന്നത്?' അധോലോക പ്രജയായ പാപ്പച്ചൻ ചോദിച്ചു.

'നമ്മൾ  ഇടവക ചേരണം. കുട്ടികളെ സൺഡേ സ്കൂളിൽ വിടണം. വീടുകളിൽ  രണ്ടുനേരം  പ്രാർത്ഥിക്കണം. കട്ടും മോഷ്ടിച്ചുള്ള ജീവിതം നിർത്തണം. ജോലിയെടുത്ത് ജീവിക്കണം.  പാപ്പച്ചൻ തട്ടേമ്മേൽ പള്ളിയിൽ ചെന്ന് വികാരിയച്ചനോട്  നമുക്ക് ഇടവക ചേരണമെന്ന്  പറയ് '

വാറ്റു ലോബി നേതാവായ ശീമോൻ പിറുപിറുക്കുന്നത് മരിയ ചേച്ചി ശ്രദ്ധിച്ചു. ശീമോന്റെ മക്കളെ അടുത്ത് വിളിച്ച് തലയിൽ കൈ വെച്ച് ചേച്ചി പറഞ്ഞു: 'ശീമോനെ, നോക്ക് ഇവർക്ക് വേണ്ടത് ചതിച്ചും കൊള്ളയടിച്ചും വാരിക്കൂട്ടുന്ന പണമല്ല,  ദരിദ്രനാണെങ്കിലും അധ്വാനിച്ച് അഭിമാനത്തോടെ ജീവിക്കുന്ന  ഒരു അപ്പനെയാണ്. അരുതാത്ത വഴികളിലൂടെ, തീ പിടിക്കുന്ന മുതൽ വാരിക്കൂട്ടിയിട്ട് എന്താ ശീമോനെ ഫലം? എല്ലാം കത്തി പോവില്ലേ? എന്റെ ഈ പ്രായത്തിനിടയ്ക്ക് ഞാനിത് ഒരുപാട്  കണ്ടതാണ്. നമ്മളൊന്ന് നേരെയായിട്ട് വേണം, കർത്താവിനെ അറിയാത്ത ഈ കോളനിയിലെ സഹോദരങ്ങൾക്ക് തിരു വചനം പറഞ്ഞു കൊടുക്കാൻ'

ശീമോൻ ഒന്നും മിണ്ടാതെ തലകുമ്പിട്ടിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം കൂടിയ യോഗത്തിൽ പാപ്പച്ചൻ തന്റെ മിഷൻ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു:

കോളനിക്കാരെ ഇടവക ചേർക്കുവാൻ തട്ടേമ്മേൽ പള്ളിക്കാർക്ക്‌ സമ്മതമല്ല. നമ്മളൊന്നും ഗുണം പിടിക്കാൻ പോകുന്നില്ലെന്നാണ് പള്ളിക്കാർ പറയുന്നത്.  മന്ത്രിയും എംഎൽഎയും വലിയ ഉദ്യോഗസ്ഥരും പണക്കാരും വരുന്ന 'വലിയ' പള്ളിയാണ്. കോളനിക്കാർ ചെന്നാൽ പിന്നെ അവർ വരില്ലാത്രെ!  പള്ളിയും കക്കൂസുമൊക്കെ കോളനിക്കാർ വൃത്തികേടാക്കും എന്നാണ് അവരുടെ പേടി. കോളനിയിലെ പിള്ളേർ പള്ളിയിൽ വരുന്നവരുടെ ചെരുപ്പ് മോഷ്ടിക്കും എന്നാണ് ട്രസ്റ്റിയുടെ ഭയം. എന്തായാലും ആളുകളുടെ എതിർപ്പൊന്നും നോക്കാതെ,  വികാരി ജോണച്ചൻ  തിരുമേനിക്ക് കത്ത്  തന്നു .

കത്തുമായി തിരുമേനിയെ കാണാൻ ചെന്നപ്പോൾ,  കൈലി മുണ്ടുടുത്ത് തിരുമേനിയെ കാണാൻ പറ്റില്ലെന്നായി ഓഫീസ് സെക്രട്ടറി. 'എന്നാൽ വഴിയിൽ വച്ച് കാണേണ്ടി വരും' എന്നു പറഞ്ഞപ്പോൾ  കത്ത് വാങ്ങി.  രണ്ടാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞു.

  അപേക്ഷ ഭദ്രാസന കൗൺസിലിന്റെ പരിഗണനക്കയച്ചു.  പരിപൂർണ്ണ വിയോജനക്കുറിപ്പോടെ കൗൺസിൽ അത്‌ ഹെഡ് ഓഫീസിലേക്ക്  തള്ളി. 'കോളനിക്കാർ ഒരു പള്ളി പണിത്, അച്ചന് ശമ്പളം കൊടുക്കുവാനുള്ള തുക സ്ഥിര നിക്ഷേപമായി ഡെപ്പോസിറ്റ് ചെയ്ത്, രസീത് അരമന ഓഫീസിൽ ഏൽപ്പിക്കുന്ന മുറയ്ക്ക്, ആണ്ടിൽ രണ്ടോ മൂന്നോ തവണ, ഏതെങ്കിലും റിട്ടയർ ചെയ്ത അച്ചനെ അയച്ചുതരാൻ ആലോചിക്കാം'  എന്ന് തിരുമനസ്സായി!

പാലും കമ്പ്ളിയും കിട്ടപ്പോരില്ലാത്ത  പള്ളാടുകളെ മേയ്ക്കാൻ ഇടയന്മാരെ കിട്ടാതെ കോളനിക്കാർ നിരാശരായി. എന്നാലും മരിയ ചേച്ചി പ്രത്യാശ കൈവെടിഞ്ഞില്ല. അവരുടെ വീട്ടിൽ  പ്രാർത്ഥനാ കൂട്ടായ്‌മ തുടർന്നു.

ഒരു ബുധനാഴ്ച രാത്രി, എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ,  തോളിൽ ഒരു സഞ്ചിയും തൂക്കി,  മുടിയും താടിയും നീട്ടിയ ഒരു നാൽപതുകാരൻ അവർക്കിടയിലേക്ക് കടന്നുവന്നു.

' നീ ഏതാ മോനെ? ' മരിയ ചേച്ചി ചോദിച്ചു.

അയാൾ സ്വയം പരിചയപ്പെടുത്തി: ഞാൻ അടുത്ത പള്ളിയിലെ ജോണച്ചനാണ്.  ഇടവക മെമ്പർഷിപ്പ് നിഷേധിക്കപ്പെട്ട നിങ്ങളെ നേരിൽ കാണാനാണ് രാത്രിയിൽ രഹസ്യമായി  ഞാൻ വന്നത്.
എന്റെ പള്ളിക്കാർക്ക് വേണ്ടി ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇടയനെ അന്വേഷിക്കുന്ന ഈ ചെറിയ ആട്ടിൻ കൂട്ടത്തോട് എനിക്ക് ചിലത് പറയാനുണ്ട്:
ഞാനും നിങ്ങളും  ഒരേ കുടുംബാഗങ്ങളാണ്. ചില പ്രത്യേക ജീവിത സാഹചര്യങ്ങളിൽ നമ്മളിൽ ചിലർ നേർ വഴിയിലും മറ്റു ചിലർ പെരുവഴിയിലും ഒക്കെ ആയെന്നുമാത്രം. നിങ്ങളെക്കുറിച്ചോർത്ത് വ്യസനിക്കുന്ന ഒരു പിതാവ്  സ്വർഗ്ഗത്തിൽ നിങ്ങൾക്കുണ്ട്.
സകല ജനങ്ങൾക്കുമുള്ള മഹാ സന്തോഷമായി ഭൂമിയിൽ ജനിച്ച, മേരിയുടെ മകനായ യേശു ക്രിസ്തു നിങ്ങളെക്കാൾ ദരിദ്രനായിരുന്നു. പള്ളിപ്രമാണികളും പുരോഹിത ശ്രെഷ്ഠരും അവനെ ഭൂതഗ്രസ്ഥൻ, തച്ചൻ, ദൈവദൂഷകൻ എന്ന് വിളിച്ചു പരിഹസിച്ചു.
അവന്റെ അടുത്തു വന്നവരെയെല്ലാം അവൻ  കരുണയുടെ കരങ്ങളിൽ ചേർത്തു നിർത്തി. തൊണ്ണൂറ്റിയോൻപതിനെയും വിട്ടിട്ട്,  നഷ്ടപെട്ട ഒന്നിനെ തേടി  മുൾക്കാടുകളിൽ അലയുന്നത് അവന്റെ നിർബന്ധ ശീലമായിരുന്നു. തൊട്ടുകൂടാത്തവരെയും പാളയത്തിന്  പുറത്താക്കപെട്ടവരെയും അവൻ സ്നേഹപൂർവ്വം സ്വീകരിച്ചു. പഠിപ്പില്ലാത്ത മുക്കുവരായിരുന്നു  അവന്റെ ഉറ്റ ചങ്ങാതിമാർ.

ആത്മ ശരീര മനസ്സുകളിൽ രോഗം ബാധിച്ചവരും  പാപവഴിയിൽ വഴിതെറ്റിപോയവരും നിറമിഴികളോടെ അവന്റെ മുൻപിൽ നിന്ന് തേങ്ങി. അവരെയൊക്കെ അവൻ ഹൃദയത്തിൽ ചേർത്തു നിർത്തി. അവരോട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പങ്കുവെച്ചു.
'ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല, നിങ്ങൾ ഇവനെ കൊണ്ടുപോയി ക്രൂശിക്കു...' എന്നായിരുന്നു അവനെതിരായ പീലാത്തോസിന്റെ തലതിരിഞ്ഞ വിധി. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് നമുക്കെല്ലാവർക്കും വേണ്ടി കാൽവരിക്കുരിശിൽ പാപ പരിഹാര ബലിയായി തീർന്നു.
ഇപ്പോൾ സ്വർഗ്ഗത്തിൽ നമ്മുടെ മധ്യസ്ഥനായി വാഴുന്ന  കർത്താവിന്റെ  പ്രിയ സുഹൃത്തുക്കളാണ് നിങ്ങൾ. സ്വർഗ്ഗത്തിലെ അപ്പന്റെ സ്വന്തം മക്കളാണ് നിങ്ങൾ...
'ആമ്മീൻ ഹല്ലേലുയ്യ, സ്തോത്രം ' - ജനം അത്യുച്ചത്തിൽ അട്ടഹസിച്ചു.
അച്ചൻ മുന്ന്  രാത്രി തിരുവചന ശുശ്രുഷ നടത്തി. എല്ലാവർക്കും ബൈബിൾ വിതരണം ചെയ്തു.  പശ്ചാത്താപത്തിന്റെ  കണ്ണുനീരിൽ ആദ്രവാനായ നസറായൻ ആത്മഹർഷത്തോടെ അവർക്ക് നടുവിലിരുന്നു.
ഒരു രാത്രികൊണ്ട് മരിയ ചേച്ചിയുടെ വീടിനു മുൻപിൽ ഒരു ഓലപ്പള്ളി ഉയർന്നു. അവിടെ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. എല്ലാവരും കർത്താവിന്റെ തിരുശരീര രക്തങ്ങളുടെ പങ്കാളികളായി. വിണ്ടുണങ്ങി വരണ്ട ഹൃദയങ്ങളിലേക്ക് ക്രൂശിലെ സ്നേഹം ജീവജല നദിയായി ഒഴുകി. സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമായി! ക്രൂശിൽ നിവൃത്തിയായത് അവിടെ പൂർത്തിയായി!

തിരിച്ചു പോകുമ്പോൾ അച്ചൻ പറഞ്ഞു : ഇനി നിങ്ങൾ പ്രാർത്ഥനാ കൂട്ടായ്മ  തുടരണം. കർത്താവിനോട് ചേർന്നിരുന്ന് ആരാധിക്കണം.
പ്രിയ സഹോദരങ്ങളെ, നിങ്ങൾ അന്യരും അനാഥരുമല്ല, സ്വർഗ്ഗത്തിലെ അപ്പന്റെ  സ്വന്തം മക്കളാണ്.

' ഇനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആരുണ്ടച്ചാ?' മരിയ ചേച്ചി വിതുമ്പി.

നിർമ്മലനെ അടുത്ത് വിളിച്ച്, തലയിൽ കൈവച്ച് പ്രാർത്ഥിച്ച്, അച്ഛൻ പറഞ്ഞു:
'ഇവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഞാൻ ഇവനെ പഠിപ്പിക്കും. ഈ ചെറിയ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന റവ. നിർമ്മലനാകും.
ഈ തെമ്മാടി കോളനി ക്രിസ്തുവിന്റെ സാക്ഷികളുടെ വിശുദ്ധ സംഘമാകും'
-fr. dr. a. p. george

Heaven Is for Real

  

The Lord of all creative gifts often uses stories to awaken hearts that have grown weary with doubt. One beautiful example is the film Heaven Is for Real, thoughtfully directed by Randall Wallace and powerfully portrayed by Greg Kinnear as a pastor-father struggling between faith and reason.


The greatness of this work is not merely in its cinematic beauty but in its invitation to ask an eternal question: Is there more beyond what our eyes can see? The Bible repeatedly lifts our gaze toward that unseen reality. Jesus comforted His disciples with the promise, "In My Father's house are many mansions... I go to prepare a place for you" (John 14:2-3). The film echoes that hope and reminds believers that heaven is not a vague dream but a promise rooted in Christ.


Director Randall Wallace demonstrates that creativity can become a ministry when it points people toward truth, hope, and the love of God. Actor Greg Kinnear portrays the quiet battles of a shepherd who must trust God even when human understanding falls short. Through ordinary family life, suffering, and childlike innocence, the story reflects the words of Jesus: "Unless you change and become like little children, you will never enter the kingdom of heaven" (Matthew 18:3).


The Lord of Creative Talent reminds us that artistic gifts are sacred trusts. A film, a song, a painting, or a story can become a modern parable, leading anxious souls toward eternal hope. When creativity serves the Gospel, it becomes an altar where imagination and faith meet.

🙏

Lord, the Giver of every good and perfect gift, raise up artists, writers, directors, and actors who will use their talents to reveal Your light. May every creative work become a window through which people catch a glimpse of Your eternal kingdom. Amen.

-fr. dr. a. p. george

(Courtesy)

Wednesday, June 10, 2026

Fyodor Dostoevsky – A Pen That Explored the Human Soul

 

God often shapes His servants through suffering. The life of Fyodor Dostoevsky is a remarkable example of this truth. Born in Russia in 1821, he experienced poverty, the death of loved ones, imprisonment, and even stood before a firing squad before receiving a last-minute pardon. Years of exile and hard labor deeply changed him. Instead of allowing pain to destroy him, he transformed it into stories that searched the darkest corners of the human heart and the brightest rays of divine mercy.


His masterpieces, such as Crime and Punishment and The Brothers Karamazov, wrestle with guilt, freedom, forgiveness, suffering, and faith in God. His characters remind us that no sin is too great for repentance and that grace can reach even the most broken soul. Like King David and the prodigal son, many of his heroes fall deeply but discover that God still calls sinners back to Himself.


The Bible says, "The Lord is close to the brokenhearted and saves those who are crushed in spirit" (Psalm 34:18). Dostoevsky's life illustrates this promise. He believed that suffering, when surrendered to God, could purify the heart and awaken compassion for others.


Creative talent is not merely the ability to entertain; it is the God-given gift of revealing truth. Through literature, Dostoevsky exposed the battle between darkness and light that exists within every person. His works encourage readers to examine their conscience, seek repentance, and trust in the redeeming love of Christ.


The Lord of all creative talents can take human weakness and turn it into a testimony. As the apostle Paul wrote, "My grace is sufficient for thee: for my strength is made perfect in weakness" (2 Corinthians 12:9). In that light, the legacy of Dostoevsky reminds us that the deepest wounds can become channels through which God's wisdom and mercy shine into the world.

-fr. dr. a. p. george

(Courtesy)

Wednesday, June 3, 2026

Bezalel the great

 


   Many people admire talent. Some can sing beautifully, others can paint, write, teach, build, design, or solve problems creatively. These abilities often bring appreciation and success. Yet the Bible reminds us that every talent ultimately comes from God.

"Every good gift and every perfect gift is from above, and comes down from the Father..." (James 1:17)

God is the Creator of all things. Since He is the source of creativity, every creative ability we possess is a gift entrusted to us by Him. We are not owners of our talents; we are stewards. The purpose of our gifts is not merely to attract attention to ourselves but to bring glory to the One who gave them.

In the Old Testament, God filled Bezalel with wisdom, understanding, and skill to create beautiful works for the Tabernacle (Exodus 31:1-5). His artistic ability was not accidental; it was God-given and God-directed. Likewise, our talents become most meaningful when they are surrendered to God's purposes.

A singer can worship through music. A writer can communicate truth. A teacher can shape lives. A craftsman can honor God through excellence. Whatever the talent may be, it becomes a ministry when offered back to the Lord.

The question is not, “How talented am I?” but “How can I use my talent for God's kingdom?” When we place our gifts in His hands, ordinary abilities become instruments of blessing.
🙏
Lord, thank You for every gift and talent You have placed in my life. Help me to use them faithfully, humbly, and creatively for Your glory and for the blessing of others. Amen.

-fr. dr. a. p. george
(Courtesy)

Wednesday, May 27, 2026

മനസ്സിന്റെ പിന്നാമ്പുറങ്ങൾ

 മനസ്സിന്റെ പിന്നാമ്പുറങ്ങൾ


മനുഷ്യന്റെ മനസ്സ് ഇന്നും ശാസ്ത്രലോകത്തിന് പൂർണമായി മനസ്സിലാകാത്ത അത്ഭുത
പ്രതിഭാസമാണ്.  ആധുനിക ന്യൂറോസയൻസ്, ബ്രയിനിന്റെ  പ്രവർത്തനങ്ങളെ കുറിച്ചുള്ള  ഗവേഷണങ്ങളിൽ  വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.  എങ്കിലും “ചിന്ത”, “ഓർമ്മ”, “വികാരം”, “ബോധം” എന്നിവയുടെ ആഴം ഇന്നും പൂർണ്ണമായും വെളിപ്പെടാത്ത രഹസ്യമായി തുടരുകയാണ്. സമീപകാലങ്ങളിലെ  ചില ഗവേഷണങ്ങൾ മനുഷ്യ മനസ്സിന്റെ അതിസൂക്ഷ്മ പ്രവർത്തനങ്ങളിലേക്ക് പുതിയ വെളിച്ചം വീശുന്നുണ്ട്.

ഗവേഷകർ കണ്ടെത്തിയ ഒരു പ്രധാന കാര്യം ബ്രയിൻ ഒരിക്കലും പൂർണമായി വിശ്രമിക്കുന്നില്ല എന്നതാണ്. മനുഷ്യൻ ഉറങ്ങുമ്പോഴും ബ്രയിൻ സജീവമാണ്. ഉറക്കസമയത്ത് ബ്രയിൻ ആ ദിവസത്തിലെ അനുഭവങ്ങളെ പ്രോസസ് ചെയ്യുന്ന തിരക്കിലാണ്-  അപ്രധാന വിവരങ്ങളെ ഒഴിവാക്കുകയും പ്രയോജനപ്രദമായ പുതിയ അറിവുകളെ ദീർഘകാല ഓർമ്മയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സുഖപ്രദമായ ഉറക്കം മസ്തിഷ്ക്കത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യ ഘടകമാണ്. ഉറക്കക്കുറവ് മൂലം വിഷാദം, ഉത്കണ്ഠ, കോപം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചേക്കാം .

മറ്റൊരു  പഠനം വ്യക്തമാക്കുന്നത്, മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ശരീരത്തെയും പ്രത്യേകിച്ച് ബ്രയിനിന്റെ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു എന്നതാണ്. ദീർഘകാലം തുടരുന്ന ഭയം, വെറുപ്പ്, അസൂയ, കോപം തുടങ്ങിയ വികാരങ്ങൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ വർധിപ്പിക്കുന്നത് ഹൃദ്രോഗം, ഹൈ ബ്ലഡ് പ്രഷർ, തളർച്ച  എന്നിവയ്ക്ക് കാരണമായേക്കാം. അതേസമയം സ്നേഹം, നന്ദി, പ്രത്യാശ, ആത്മവിശ്വാസം, പ്രാർത്ഥന എന്നിവ ബ്രയിനിലെ സമാധാനവും സന്തോഷവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ പ്രവർത്തനം കൂടുതൽ സജ്ജിവമാക്കും.

“ന്യൂറോപ്ലാസ്റ്റിസിറ്റി” എന്ന കണ്ടെത്തൽ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. മനുഷ്യന്റെ മസ്തിഷ്ക്കം ജീവിതകാലം മുഴുവൻ മാറ്റങ്ങൾക്ക് വിധേയമാകാൻ കഴിവുള്ളതാണ്. പഴയ ശീലങ്ങളും ചിന്താരീതികളും മാറ്റി പുതിയ ചിന്തകളും നല്ല പെരുമാറ്റങ്ങളും രൂപപ്പെടുത്താൻ ബ്രയിനിന് കഴിയും. ഒരാൾ നിരന്തരം നെഗറ്റീവ് ചിന്തകളിൽ ജീവിച്ചാൽ അതിനനുസരിച്ചുള്ള ന്യൂറോണുകൾ ശക്തമാകും; എന്നാൽ പോസിറ്റീവ് ചിന്തകൾ, ധ്യാനം, പ്രാർത്ഥന, സൗഹൃദ ബന്ധങ്ങൾ എന്നിവ മനസ്സിനെ ആരോഗ്യകരമായി പുതുക്കി പണിയാൻ സഹായിക്കും.
ബൈബിളിലെ 'പുതിയ സൃഷ്ടി' ആകുവാനുള്ള ആഹ്വാനം ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ കാഴ്ചപ്പാടിൽ വിലയിരുത്തപ്പെടേണ്ടതാണ്.
അതെ, മാറ്റവും രൂപാന്തരവും സാധ്യമാണ്!

മറ്റൊരു കൗതുകകരമായ നിരീക്ഷണം   “മിറർ ന്യൂറോണുകൾ” ആണ്. മറ്റൊരാളുടെ ദുഃഖം കണ്ടാൽ നമുക്കും വേദന തോന്നുന്നതിനും ഒരാൾ ചിരിക്കുമ്പോൾ നമുക്കും ചിരി വരുന്നതിനും  പിന്നിൽ പ്രവർത്തിക്കുന്നത് ഈ പ്രത്യേക നാഡീകോശങ്ങളാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. അതായത്, കരയുന്നവരോട് കൂടി കരയുവാനും ചിരിക്കുന്നവരോട് കൂടി ചിരിക്കുവാനും ആയി, സാമൂഹ്യ ബന്ധങ്ങൾക്കായി  സൃഷ്ടിക്കപ്പെട്ട  സമൂഹ ജീവിയാണ് മനുഷ്യൻ. പരസ്പര സ്നേഹവും കരുതലും മാനസികാരോഗ്യത്തിന്റെ സിദ്ധ ഔഷധങ്ങളാണ്. 

ശാസ്ത്രത്തിന് ഇന്നും പൂർണമായി വിശദീകരിക്കുവാൻ കഴിയാത്ത  ഒരു മേഖലയാണ് “ബോധം” (Consciousness). “ഞാൻ ആരാണ്?”, “എന്തുകൊണ്ട് ഞാൻ ചിന്തിക്കുന്നു?”, “എന്തുകൊണ്ട് അവബോധം ഉണ്ടാകുന്നു?” എന്നീ ചോദ്യങ്ങൾക്ക് ഇനിയും വ്യക്തമായ ഉത്തരങ്ങൾ ശാസ്ത്രലോകത്തിനില്ല. മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ ദിവ്യ സ്പർശത്തിന്റെ ഒരു രഹസ്യം നിലനിൽക്കുന്നതായുള്ള വിശ്വാസം അടിസ്ഥാനരഹിതമെന്ന് പറയുവാനാവില്ല.  മനുഷ്യൻ ശാസ്ത്രത്തിലൂടെ മനസ്സിനെ പഠിക്കുമ്പോൾ, ദൈവം സ്നേഹത്തിലൂടെ മനസ്സിനെ സ്പർശിച്ചു കൊണ്ടിരിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, May 16, 2026

മനസ്സിന്റെ മുറിവുകളും ആത്മാവിന്റെ നിലവിളിയും

 

ശരീര മുറിവുകളേക്കാൾ വേദനയും വൈകാരിക പ്രതിസന്ധികളുമുണ്ടാക്കുന്നതാണ് മനസ്സിലെ മുറിവുകൾ. ബാഹ്യ ക്ഷതങ്ങൾ എല്ലാവർക്കും കാണുവാൻ കഴിയും. അപമാനവാക്കുകൾ, സ്നേഹനിഷേധം, തിരസ്കരണം, കുടുംബപ്രശ്നങ്ങൾ, വിശ്വാസവഞ്ചന, പരാജയങ്ങൾ, നിരന്തര വിമർശനങ്ങൾ...ഇവയെല്ലാം മനസ്സിൽ അദൃശ്യ മുറിവുകൾ ഉണ്ടാക്കുന്ന ദുരന്തങ്ങൾ ആണ്‌.

 

സുഖപ്പെടാത്ത മാനസിക മുറിവുകൾ വ്യക്തിത്വവികാസത്തെയും ബന്ധങ്ങളെയും ആത്മവിശ്വാസത്തെയും ആത്മീയ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് മനഃശാസ്ത്ര വീക്ഷണം. അമിത ഭയം, ക്ഷിപ്രകോപം, ട്രസ്റ്റ്‌ ഇഷ്യൂസ്, സാമൂഹ്യ പിന്മാറ്റം, നിരാശ, ഉറക്കക്കുറവ്, ആശങ്ക, ആത്മനിന്ദ, ആത്മഹത്യാ ചിന്തകൾ... തുടങ്ങിയവക്ക് പിന്നിൽ വളരെ സങ്കിർണ്ണമായ മനോ -ശാരീരിക പ്രതിസന്ധികളുടെ അടിയൊഴുക്കുകളുണ്ട് .


വൈകാരിക പ്രതിസന്ധികളെ “ആത്മീയത” കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നവരുണ്ട്. പ്രശ്നങ്ങളിൽ നിന്നുള്ള ഒളിവിടമായി (shelter house) പലരും വൈകാരിക ആത്മീയ പ്രകടനങ്ങളിൽ അഭയം തേടാറുണ്ട്. ബൈബിൾ മാനുഷിക വികാരങ്ങളെയും മാനസിക പോരാട്ടങ്ങളെയും സംഘർഷങ്ങളെയും യാഥാർത്ഥ്യമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും അത്താണിയായ കർത്താവിന്റെ മുമ്പിൽ മനോഭാരങ്ങൾ ഇറക്കി വെക്കണമെന്ന സാന്ത്വന സന്ദേശമാണ് തിരുവചനം.

 സങ്കിർത്തനങ്ങളിൽ ദാവീദ് പലവട്ടം തന്റെ ഭയവും വിഷാദവും തുറന്ന് പറയുന്നുണ്ട് : “എന്റെ കണ്ണുനീർ എനിക്കു രാവും പകലും ആഹാരമായിരിക്കുന്നു.” (സങ്കീർത്തനം 42:3)

ഇയ്യോബ് തന്റെ മാനസിക തകർച്ച തുറന്ന് സമ്മതിച്ചു.

 വലിയ ആത്മീയ വിജയത്തിനുശേഷവും ഏലിയാവ് മനസ്സിലെ വികാര വേലിയേറ്റത്തിൽ മരിക്കണമെന്ന് ആഗ്രഹിച്ചു. 

കർത്താവ് ഗെത്സെമനയിൽ പറഞ്ഞു: 'എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു...'

സമർപ്പിത വിശ്വാസികൾക്കും ആത്മസംഘർഷങ്ങളും തകർച്ചകളും സംഭവിക്കാമെന്ന വലിയ സത്യമാണ് ബൈബിളിലെ ഭക്തർ വെളിപ്പെടുത്തുന്നത്.


സംഘർഷങ്ങൾ ലഘുകരിക്കാൻ മൂന്ന് സമീപനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് :

1. അംഗീകരിക്കൽ (Acceptance)

മനോസംഘർഷങ്ങളും വേദനയും മറച്ചു പിടിക്കുന്നതിനു പകരം അംഗീകരിക്കണം. ഹൃദയ മുറിവുകൾ അവഗണിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ആത്മാവിന്റെ നിലവിളി അടിച്ചമർത്തിയാൽ അത് പിന്നീട് കോപം, വിഷാദം, നിരാശ പോലുള്ള വൈകാരിക പ്രതിസന്ധികളായി പുറത്തുവരും.


2. പങ്കുവെക്കൽ (Healthy Expression)

വിശ്വസ്ത സുഹൃത്തുക്കളുമായി ആത്മ നൊമ്പരങ്ങൾ പങ്കുവയ്ക്കുന്നത് ആശ്വാസമാണ്, സൗഖ്യദായകമാണ്. 

 വിശ്വസ്തരായ സുഹൃത്തുക്കളുമായി ദുഃഖങ്ങൾ പങ്കുവെക്കുന്നത് ബലഹീനതയല്ല; അത് രോഗശാന്തിയുടെ ആരംഭമാണ്. പല കൗൺസിലിംഗ് രീതികളുടെയും അടിസ്ഥാനം “healing through expression” എന്നതാണ്. കരച്ചിൽ പോലും ചിലപ്പോൾ വൈകാരിക പ്രതിസന്ധികൾക്കുള്ള ചികിത്സയാണ്.


3.അർത്ഥം കണ്ടെത്തൽ (Meaning and Hope)

വേദനയിലൂടെയും ദൈവം മനുഷ്യനെ തന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു എന്ന തിരിച്ചറിവ് പ്രതിസന്ധികളെ പ്രത്യാശയോടെ അഭിമുഖീകരിക്കുവാൻ സഹായിക്കും. പ്രത്യാശ നഷ്ടപ്പെടുമ്പോഴാണ് ഉള്ളം തകർന്നു പോകുന്നത്.


  “ഹൃദയം തകർന്നവരെ യഹോവ സൗഖ്യമാക്കുന്നു; അവരുടെ മുറിവുകളെ കെട്ടുന്നു.” — സങ്കീർത്തനം 147:3

ചില മുറിവുകൾ അതിവേഗം സുഖമാവില്ല. ചില ദുരന്ത സ്മരണകൾ വർഷങ്ങളോളം വേദനിപ്പിക്കും. എന്നാൽ ഓരോ ദിവസവും ദൈവസന്നിധിയിൽ ഹൃദയം സമർപ്പിക്കുമ്പോൾ, അല്പാല്പമായി ആന്തരിക മുറിവുകൾ സൗഖ്യമാകും. ഉള്ളവും ഉള്ളതും പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ ശ്വസിക്കാൻ ഇടം കിട്ടും.

'അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌;

എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌;

അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.' സങ്കീര്‍ത്തനങ്ങള്‍ 56 : 8


ഹൃദയം നുറുങ്ങിയവർക്ക് സമീസ്ഥനായ ദൈവം എല്ലാ മുറിവുകളും കണ്ണുനീരും അറിയുന്നുണ്ട്. തന്റെ മക്കളുടെ ഓരോ മുറിവുകളും സ്വർഗ്ഗസ്ഥ പിതാവിന്റെയും മുറിവുകളാണ്. 


മാനസികാരോഗ്യം നിലനിർത്തുവാൻ മെഡിക്കൽ കെയറും പ്രാർത്ഥനയും കൗൺസലിംഗും ആവശ്യമാണ്‌. ദൈവം പ്രവർത്തിക്കുന്നത് ചിലപ്പോൾ വചനത്തിലൂടെയും, ചിലപ്പോൾ ഒരു സുഹൃത്തിലൂടെയും, ചിലപ്പോൾ ഒരു കൗൺസിലറിലൂടെയും ആകാം. 

സാധ്യതകളുടെ തമ്പുരാന് തുറക്കാൻ സൗഖ്യത്തിന്റെ വാതിലുകൾ അനവധിയുണ്ട്.


 നിരാശയുടെയും നഷ്ടബോധത്തിന്റെയും ഇരുട്ടിൽ ഹൃദയ വാതിലടച്ചു ഒറ്റയ്ക്ക് ഇരിക്കരുത്. വാതുക്കൽ മുട്ടുന്ന, സമീപസ്ഥനായിരിക്കാൻ ആഗ്രഹിക്കുന്ന ഇമ്മനുവേലിനു ഹൃദയം തുറന്നു കൊടുക്കണം. തിരുവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ഇമ്മാനുവൽ ഹൃദയത്തിന്റെ അകത്ത് കടന്നുവന്ന് നമ്മോട് ചേർന്നിരുന്ന് സംസാരിക്കുകയാണ്. രോഗികളെയും മുറിവേറ്റ വരെയും അന്വേഷിച്ചുവന്ന സൗഖ്യമാക്കുന്നവനാണ് ഇമ്മാനുവേൽ ദൈവം. എന്തൊരു ഭാഗ്യമാണ് ഇത് അല്ലേ?


 നമ്മുടെ തകർന്ന മനസ്സിനെ സൗഖ്യമാക്കാനും പുനർനിർമ്മിക്കാനും കഴിയുന്ന മനസ്സിന്റെ ഡിവൈൻ ടെക്നീഷ്യന്റെ വിസ്മയ കരങ്ങളിൽ മുറിവേറ്റ ഹൃദയം സമർപ്പിക്കുമ്പോൾ സൗഖ്യവും ആശ്വാസവും സാധ്യമാകും. നമ്മുടെ ദൈവം സൗഖ്യമാക്കുന്ന ദൈവമാണ്.

 ഹല്ലേലുയ്യ!

-fr. dr. a. p. george

(Courtesy)




Thursday, May 7, 2026

ദ സൈക്കോളജിക്കൽ ട്രാപ്പ്‌

    

 ആകാംക്ഷ, ഭയം, ദുരന്തം തുടങ്ങിയ വൈകാരിക പശ്ചാത്തലം ഒരുക്കി, ചെറിയ പ്രതിസന്ധികളെ ദുരന്തസീൻ ആയി സൃഷ്ടിക്കുവാനുള്ള  കഴിവ് മനസ്സിനുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് നെഗറ്റീവ് ചിന്തകളാണ്.

അപകട സാധ്യതകളെ മുൻകൂട്ടി കാണുവാൻ തക്കവിധത്തിലാണ് ബ്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. അത് അതിജീവനത്തിനുള്ള സംവിധാനമാണ്.  ഭയപ്പെടുത്തുന്ന സാഹചര്യങ്ങളും വ്യക്തികളും വസ്തുക്കളും മുന്നിലില്ലെങ്കിലും അവയെപ്പറ്റിയുള്ള  ചിന്തകളോട് മസ്തിഷ്കം വൈകാരികമായി പ്രതികരിക്കും.

നിഷേധ ചിന്തകളുടെ പിന്നിലെ കെമിക്കൽ സ്റ്റോറി കൗതുകം നിറഞ്ഞതാണ്. ഓരോ ചിന്തയും ഒരോ രാസപ്രവർത്തനം സൃഷ്ടിക്കുന്നു. സെറോട്ടോണിൻ നമ്മെ ശാന്തരും സന്തുലിതരുമായി നിലനിർത്തുന്നു. ഡോപാമൈൻ പ്രചോദനവും സന്തോഷവും നൽകുന്നു. GABA  സന്തുലിതാവസ്ഥ നിലനിർത്തുവാൻ  സഹായിക്കുന്നു.

ജീവിത സമ്മർദ്ദങ്ങൾ തുടർച്ചയായി തുടരുമ്പോൾ,
ഈ രാസവസ്തുക്കളുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റുവാൻ തുടങ്ങും. നെഗറ്റീവ് ചിന്തകൾ വർദ്ധിക്കും.
  പോസിറ്റീവ് ആയി ചിന്തിക്കുവാൻ എത്ര ശ്രമിച്ചാലും സാധിക്കാതെ വരും. അതുകൊണ്ടാണ് ചിലർ എപ്പോഴും നെഗറ്റിവിറ്റിയിൽ "കുടുങ്ങി" കിടക്കുന്നത്.

നമ്മൾ വീണ്ടും വീണ്ടും ആവർത്തിച്ച് ചിന്തിക്കുന്നതെന്തും ബ്രെയിനിൽ ശക്തിപ്പെടും. അതുകൊണ്ട് തുടർച്ചയായി ആവർത്തിക്കുന്ന തെറ്റായ നെഗറ്റീവ് ചിന്തകൾ വാസ്തവമായിട്ടാണ് മനസ്സ് മനസ്സിലാക്കുന്നത്. ഇതൊരു സൈക്കോളജിക്കൽ ട്രാപ്പാണ്.

ചിലർ നല്ല അനുഭവങ്ങളുടെ ചിന്തകളെക്കാൾ ദുരനുഭവ  ചിന്തകളുടെ തടവിൽ ആകുന്നതിന്റെ കാരണം
വൈജ്ഞാനിക വികലതയാണ് ( cognitive disortion ).

അതെന്താണ്?

ഞാനൊരു തികഞ്ഞ പരാജയമാണ്,  ആരും എന്നെ സ്നേഹിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല,  എല്ലാവരും എനിക്കെതിരാണ്, എന്റെ ജീവിത പ്രതിസന്ധികൾ ഒരിക്കലും  അവസാനിക്കില്ല, ഞാൻ എല്ലാവർക്കും ഭാരമാണ്..." തുടങ്ങിയ
സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന ഇതു പോലുള്ള നെഗറ്റീവ് ചിന്താഗതിയാണ് വൈജ്ഞാനിക വികലത.

ഈ നെഗറ്റീവ് ചിന്തകൾ പലപ്പോഴും വാസ്തവമല്ല.
പക്ഷെ മനസ്സ് അവയെ സത്യമായി അവതരിപ്പിക്കുന്നു.
നെഗറ്റീവ് ചിന്തകളുടെ വിഷമവൃത്തത്തിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയാതെ നിരന്തരം  മാനസിക സംഘർഷങ്ങൾ  അനുഭവിക്കുന്ന അനേകരുണ്ട്. ട്രെഡ്മില്ലിൽ ഓടുന്ന ഒരാളെപ്പോലെ,
ഓടി തളരുന്നതല്ലാതെ ഇവർ ഒരടി മുന്നോട്ടു നീങ്ങുന്നില്ല!
ഓരോ നിഷേധ ചിന്തകൾക്കും ആകാംക്ഷ,  വിഷാദം, സംഘർഷം,  അസ്വസ്ഥത തുടങ്ങിയ വലിയ വില നൽകേണ്ടിവരും.

നിഷേധ ചിന്തകളുടെ വിഷമവൃത്തത്തിൽ നിന്ന് രക്ഷപ്പെടുവാൻ എന്തൊക്കെയാണ് പ്രതിവിധികൾ?

മനശാസ്ത്ര ചികിത്സയിലെ കോഗ്നിറ്റീവ് ബിഹേവ്യർ തെറാപ്പി (CBT) ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ സഹായകമാണ്.
തെറ്റായ ചിന്താ രീതികൾ തിരിച്ചറിയുവാനും  ആരോഗ്യകരവും യാഥാർത്ഥ്യ ബോധമുള്ളതുമായ ചിന്തകൾ പുനസ്ഥാപിക്കുവാനും സഹായിക്കുകയാണ്  ഈ ചികിത്സയുടെ ലക്ഷ്യം.
എല്ലാ ചിന്തകളും യാഥാർത്ഥ്യമല്ലെന്നും  പോസിറ്റീവ് ചിന്തകൾ  പ്രോത്സാഹിപ്പിക്കുമ്പോൾ മാനസികാരോഗ്യവും സന്തുലിതാവസ്ഥയും  മെച്ചപ്പെടുന്നു എന്നൊക്കെയുള്ള ഉൾക്കാഴ്ച തെറാപ്പിസ്റ്റ് നൽകുന്നു.

ജീവിതശൈലി മാറ്റങ്ങൾ

പതിവായ വ്യായാമം, ശരിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, സൂര്യപ്രകാശം, സാമൂഹ്യ ബന്ധങ്ങൾ തുടങ്ങിയ ലളിത ശീലങ്ങൾ ബ്രയിനിലെ രാസ അസന്തുലിതാവസ്ഥ  സന്തുലിതമാക്കാൻ സഹായകമാണ്. ഇവ സ്വാഭാവിക ആന്റീഡിപ്രസന്റുകളായി പ്രവർത്തിക്കുന്നു.

തീവ്രമായ വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിൽ വൈകാരിക സന്തുലിതാവസ്ഥ  നിലനിർത്തുവാൻ  മെഡിക്കൽ ടീം മരുന്നുകൾ നിർദ്ദേശിക്കാറുണ്ട്.

ആത്മീയ സമീപനങ്ങൾ :
മനസ്സിന്റെ രൂപകൽപ്പന കൃത്യമായി മനസ്സിലാക്കുന്ന ഡിവൈൻ ടെക്‌നിഷ്യനായ ജഗദീശ്വരന്  ഭയവും  വികല ചിന്തകളും  പുനഃസ്ഥാപിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നവർ അന്ധവിശ്വാസികളാണെന്നു  പറയുവാൻ പറ്റില്ല.

പ്രാർത്ഥനയും ധ്യാനവും ഭക്തിയും വിശ്വാസവും മനസ്സിന്റെ അനുകൂല മാറ്റങ്ങൾക്ക്‌ സഹായകമാണ്. ഇത് മനശാസ്ത്രവും ന്യൂറോ സയൻസും പിന്തുണക്കുന്ന കാര്യമാണ്.

നിഷേധ ചിന്തകളുടെ  ഗ്രാവിറ്റി കുറയ്ക്കുവാൻ പ്രാർത്ഥന പലർക്കും സഹായകമാകാറുണ്ട്. ധ്യാനം ബ്രയിനിലെ അതീവ ജാഗ്രത സംവിധാനത്തെ ശാന്തമാക്കും. തിരുവചന വായനയും ധ്യാനവും ആത്മീയ അനുഷ്ഠാനങ്ങളും  നെഗറ്റീവ് ചിന്തകളിൽ നിന്നുള്ള ഡൈവേർഷന് സഹായകമാണ്.
ദൈവത്തോടും മനുഷ്യരോടും ഉള്ള കൃതജ്ഞതാ മനോഭാവം നിഷേധ- സ്വാർത്ഥ ചിന്തകളെ അനുകൂല ചിന്തകളാക്കി രൂപാന്തരപ്പെടുത്തും. 

“ദൈവം എന്നോടൊപ്പം ഉണ്ട്” എന്ന ആത്മ വിശ്വാസത്തിൽ മനസ്സുറപ്പിക്കുമ്പോൾ  പലരിലും അപകട ചിന്തകൾ  ശാന്തമാകാറുണ്ട്. ചിന്തകളുടെ പുനഃസംഘടന (Cognitive Reframing) കൊണ്ടാണ് ഇത് സാധ്യമാകുന്നത്.

പ്രാർത്ഥനയും ധ്യാനവും മസ്തിഷ്കത്തിലെ ഭയകേന്ദ്രങ്ങളെ (threat system) ശാന്തമാക്കുകയും ഹൃദയമിടിപ്പ്, സ്‌ട്രെസ് ഹോർമോണുകൾ എന്നിവ ലഘൂകരിക്കുകയും  ചെയ്യുന്നു.

എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിൽ ആണെന്ന് വിശ്വസിക്കുന്നത് മനസ്സിലെ വൈകാരിക തിരമാലകളെ ശാന്തമാക്കുവാൻ സഹായിക്കുന്നു. “എല്ലാം ഞാൻ തന്നെ കൈകാര്യം ചെയ്യണം” എന്ന സമ്മർദ്ദ ചിന്ത കുറയും

പ്രാർത്ഥനയിലൂടെ ദൈവത്തോട് സംസാരിക്കുന്നതും   വിഷമങ്ങൾ തുറന്നു പറയുന്നതും സൈക്കോതെറാപ്പി പോലെ വൈകാരിക പ്രസരണത്തിനും പിരിമുറുക്കം ലഘൂകരിക്കുവാനും സഹായകമാകുന്നു.

ഇതൊക്കെ യുക്തിസഹമാണോ?

  യാഥാർത്ഥ്യത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കാൻ, വിശ്വാസം ബ്രയിനിന് ഒരു പുതിയ ചട്ടക്കൂട് (frame work)നൽകുന്നു. അത് വൈകാരികവും ശാരീരികവുമായ അവസ്ഥകളെ നേരിട്ട് സ്വാധീനിക്കുന്നു. അതുകൊണ്ട് വിശ്വസിക്കുന്നവരെ സമ്പന്ധിച്ചിടത്തോളം വിശ്വാസം യുക്തിസഹമാണ്.

മെഡിക്കൽ കെയറും മനഃശാസ്‌ത്ര ചികിത്സയും അത്യാവശ്യമുള്ള ഘട്ടങ്ങളിൽ  വിശ്വാസവും അനുഷ്ടാനങ്ങളും  പകരമാവില്ല.

എന്നാൽ രോഗശാന്തി പ്രക്രിയയെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും വിശ്വാസത്തിന് കഴിയും. ഈ അർത്ഥവത്തായ സംയോജനം  ഒരു വ്യക്തിയുടെ ശാരീരികവും  വൈകാരികവും ആത്മീയവുമായ സമ്പുർണ്ണ സൗഖ്യത്തിന്  (holistic healing)സഹായകമാകും. അതെ, വിശ്വാസവും ഭക്തിയും ശക്തമായ ഒരു ആന്തരിക റെഗുലേറ്ററാണ്.

സംഘടിത മതങ്ങളിൽ കണ്ടുവരുന്ന മൂല്യച്യുതിയും  തിന്മകളുമാണ് ഈശ്വര ഭക്തിയുടെയും അനുഷ്ഠാനങ്ങളുടെയും മൂല്യം കുറച്ചു കാണുവാൻ പലർക്കും പ്രേരണയാകുന്നത്.  സർവ്വശക്തനുമായുള്ള വ്യക്തിപരമായ ആത്മബന്ധം സൗഖ്യദായകവുമാണ്.

മനസ്സ് നമ്മുടെ യജമാനനല്ല,  അത് നിത്യജീവിതത്തെ ക്വാളിറ്റി ഉള്ളതാക്കുവാൻ സഹായിക്കുന്ന ഉപകരണമാണ്. മനസ്സിനെ നിയന്ത്രണമില്ലാതെ വിട്ടാൽ, അത് കുസൃതി കുട്ടിയാകും. ബുദ്ധിപരമായി നയിക്കുമ്പോൾ അത് ശരീര മനസ്സുകളിൽ ഹാർമണി സൃഷ്ടിക്കും .

Thursday, April 30, 2026

ആത്മാവിന്റെ മർമ്മങ്ങൾ

  


നമ്മുടെ ജീവിതത്തിന്റെ നിശബ്ദ സാക്ഷിയാണ് ആത്മാവ്.  ആത്മാവ് അദൃശ്യമാണെങ്കിലും, നമ്മൾ കാണുന്ന എല്ലാ ദൃശ്യ വസ്തുക്കളേക്കാളും  യാഥാർത്ഥ്യമാണത്.

ശരീരം ലോകത്തിലും ആത്മാവ് ദൈവമുമ്പാകെയുമാണ് പരിവർത്തിക്കുന്നത്.

ആത്മാവിന്റെ ഉടമസ്ഥൻ ദൈവമാണ്. അതിന്റെ അനുദിന പരിപാലനവും പ്രവർത്തന ക്ഷമതയും ഡിവൈൻ കൺട്രോളിലാണ്.

ശബ്ദം നിലക്കുമ്പോൾ  ആത്മാവ് വാചാലമാകും.

അവഗണിക്കപ്പെട്ട ആത്മാവിന്റെ ദാഹവും വിശപ്പും വ്യക്തിയിൽ വൈകാരിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ആത്മാവ് പരിപോഷിപ്പിക്കപ്പെടുമ്പോൾ, ദൈവ സ്നേഹവും സന്തോഷവും സമാധാനവും ആത്മ ഹർഷമായി പെയ്തിറങ്ങും.

ആത്മാവിന്റെ സന്തോഷം ആർഭാടത്തിലല്ല, ലാളിത്യത്തിലാണ്.  മറിയ പറഞ്ഞു : “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. (ലൂക്കോസ് 1 : 46-47)

നമ്മിലെ ആത്മാവ് ചൈതന്യ പൂർണ്ണമാകുന്നത്  ഭൗതിക നേട്ടങ്ങളിൽ അല്ല, ദൈവമുൻപാകെയുള്ള സമർപ്പണത്തിലും താഴ്മയിലുമാണ്.

പ്രശസ്തിക്കും അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ഓട്ടത്തെക്കാൾ ആത്മാവിന്റെ പരിപോഷണത്തിൽ ശ്രദ്ധിക്കണം. ഒന്ന് താൽക്കാലിക നേട്ടവും മറ്റൊന്ന് നിത്യതക്കു വേണ്ടിയുള്ള ഒരുക്കവും ആണ്. 

കളപ്പുര നിറയുന്നത് കൊണ്ട് ആത്മാവിനെ  തൃപ്തിപ്പെടുത്താൻ കഴിയില്ല.The soul carries the imprint of eternity; nothing temporary can truly satisfy it.

ഇന്ന് നിങ്ങൾ  ആത്മാവിനെ പരിപോഷിപ്പിക്കുന്നതിന് അനുസരിച്ചാണ്  നാളെ നിങ്ങൾ ആരായിത്തീരുമെന്ന് തീരുമാനിക്കുന്നത്.

ഒരു വ്യക്തിയുടെ സൗന്ദര്യം മുഖത്തിലല്ല,  ആത്മാവിന്റെ  ചൈതന്യത്തിലാണ്.

ആത്മാവ് നമ്മുടെ ഉള്ളിലെ ദൈവത്തിന്റെ ശ്വാസമാണ്.  അതിനെ ആദരവോടെ കരുതണം.

ശരീരം തളർന്നിരിക്കുമ്പോൾ, ആത്മഹർഷം ഉണർത്തുന്ന ആശ്വാസ സങ്കീർത്തനം  മൗനരാഗത്തിൽ, മർമ്മരമായി ആത്മാവ് പാടും.   

ആത്മാവിനെ നൽകിയവന് എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കുവാൻ കഴിയും. അപ്പോൾ 'വെള്ളിച്ചരട്‌ പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച്‌ കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
പൊടി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ്‌ തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്‌തവും മിഥ്യ.'   സഭാപ്രസംഗകന്‍ 12 : 6-8

-ഫാ. ഡോ. ഏ. പി. ജോർജ്

Wednesday, April 22, 2026

പരസ്പരം...

 

                           

വിവാഹത്തെക്കുറിച്ചുള്ള  ചർച്ചകളിൽ, 'കീഴ്പെടൽ' എന്ന വാക്ക് പലപ്പോഴും തെറ്റുദ്ധരിക്കപ്പെടാറുണ്ട് . ചിലർ അതിനെ ആധിപത്യം, ബലഹീനത,  നിർബന്ധിത നിയന്ത്രണം എന്നിവയായി കാണുന്നു. എന്നാൽ   ബൈബിൾ കഴച്പ്പാടിൽ 'സമർപ്പണം' ആധിപത്യവും അടിമത്വവും അല്ല,  ദൈവ കൽപ്നയോടുള്ള വിധേയത്വം ആണ്‌.

'ക്രിസ്‌തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്‌പരം വിധേയരായിരിക്കുവിന്‍.'
എഫെ.5 : 21

വിവാഹ ഉടമ്പടിയുടെ അടിസ്ഥാന നിയമം ആയിട്ടാണ് അപ്പോസ്‌തോലൻ "പരസ്പരം കീഴടങ്ങുക" എന്ന ഉപദേശം നൽകുന്നത്.

പരസ്പരം കീഴ്പെടൽ ഓരോ ക്രിസ്തീയ വിവാഹത്തിലും വ്യാപരിക്കേണ്ട സ്വഭാവ മൂല്യമാണ്.  ദൈവത്തോടുള്ള ബഹുമാനത്താൽ പരസ്പരം ബഹുമാനിക്കുക, സേവിക്കുക, വഴങ്ങുക എന്നാണ് ഇതിന്റെ അർത്ഥം.

ആരോഗ്യകരമായ  ദാമ്പത്യം അധികാരത്തിലല്ല,  ത്യാഗപൂർണ്ണമായ സ്നേഹത്തിലാണ് പരിപോഷിപ്പിക്കപെടേണ്ടത്.  "ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ, അവൻ തന്നെത്തന്നെ അതിനുവേണ്ടി ഏൽപ്പിച്ചുകൊടുത്തു" (എഫെസ്യർ 5:25) എന്നാണ് ഭർത്താവിന്റെ സ്നേഹത്തെപ്പറ്റി അപ്പോസ്‌തോലൻ പറയുന്നത്.
ഇത് ജീവിത പങ്കാളിയെ  നിയന്ത്രിക്കുന്നതല്ല, സ്വയം നൽകുന്നതും സംരക്ഷിക്കുന്നതും പരിപോഷിപ്പിക്കുന്നതുമായ സ്നേഹമാണ്.  ഭർത്താവ് ഇതുപോലെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വം ഭാര്യക്ക്  ഭാരമാവില്ല, ആദരവും അഭിമാനവും ആയിരിക്കും.

'ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന്‌ എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.'
(എഫേസോസ്‌ 5 : 22) എന്ന കല്പന
അന്ധമായ അനുസരണമല്ല,  ദൈവത്തിന്റെ വിശിഷ്ട പദ്ധതിക്ക്‌ മനസ്സോടെയും ആദരവോടെയും ഉള്ള സമർപ്പണമാണ്. അത്  ദൈവ കല്പനയിലുള്ള വിശ്വാസത്തെയും ട്രസ്റ്റിനെയും പ്രതിഫലിപ്പിക്കുന്നതാണ്. അവളുടെ ശക്തി ചെറുത്തുനിൽപ്പിലല്ല,  ദൈവിക പദ്ധതിയോടുള്ള അനുസരണത്തിലാണ് വെളിപ്പെടുന്നത്.

അഹങ്കാരവും സ്വാർത്ഥതയും  ഇല്ലാതെ,  ഇരുവരും പരസ്പരം ഉള്ളവും ഉള്ളതും പങ്കിടുവാൻ  തയ്യാറാകലാണ് പരസ്പര സമർപ്പണം. ഇതിനുള്ള മാതൃക ക്രിസ്തു തന്നെയാണ്.  സർവശക്തനായ കർത്താവാണെങ്കിലും, അവൻ തന്നെത്താൻ താഴ്ത്തി (ഫിലിപ്പിയർ 2:5–8). അതുപോലെ, ഭാര്യാഭർത്താക്കന്മാർ താഴ്മ ശീലിക്കുമ്പോഴാണ് വിവാഹം അഭിവൃദ്ധി പ്രാപിക്കുന്നത്. ദമ്പതികൾ മത്സരത്തിനല്ല, സഹകരണത്തിന് വേണ്ടി വിളിക്കപെട്ടവരാണ്.

പരസ്പര സമർപ്പണം ശീലിക്കുമ്പോൾ, സംഘർഷങ്ങൾ സൗമ്യതയോടെ കൈകാര്യം ചെയ്യുവാൻ കഴിയും.
പ്രാർത്ഥനയോടും ഐക്യത്തോടും കൂടി തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും. ഓരോ പങ്കാളിയും വിലമതിക്കപ്പെടുകയും സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വിവാഹം ദൈവസ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരിക്കും.

ഭാര്യാഭർത്താക്കന്മാർ ആദ്യം ദൈവത്തിന് കീഴടങ്ങുമ്പോൾ, സ്വാഭാവികമായും അവർ സ്നേഹത്തിൽ പരസ്പരം കീഴടങ്ങാൻ പഠിക്കും.
രണ്ട് കൈകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് പോലെയാണ് വിജയകരമായ ദാമ്പത്യം. ചില ജോലിയിൽ പ്രാധാന്യം ഒരു കൈക്കായിരിക്കാം, പക്ഷേ രണ്ടു കൈകളുടെയും സഹകരണം എല്ലാ ജോലിക്കും ആവശ്യമാണ്‌. ഒരു കൈ സഹകരിക്കാൻ വിസമ്മതിച്ചാൽ, ജോലി പ്രതിസന്ധിയിലാകും.  രണ്ടും യോജിച്ച് പ്രവർത്തിക്കുമ്പോൾ പ്രയത്നം സഫലമാകും.

ആരോഗ്യകരമായ  ക്രിസ്തീയ ദാമ്പത്യത്തിന്റെ രഹസ്യ ശക്തിയാണ് പരസ്പര സമർപ്പണം. അത് നിർബന്ധപൂർവമല്ല,  സ്വയം തിരഞ്ഞെടുക്കപ്പെടേണ്ടതാണ്. പരസ്പര സമർപ്പണം കീഴടങ്ങൽ അല്ല, പരസ്പരം ബഹുമാനം നൽകലാണ്. അത് ദൈവഭയത്തിൽ പരിശീലിക്കുമ്പോൾ, സമാധാനവും ഐക്യവും  സന്തോഷവും അനുസ്യൂതം തുടരു
-ഫാ. ഡോ. ഏ. പി. ജോർജ്

Thursday, March 26, 2026

വിരുദ്ധ ചിന്തകളുടെ തടവുകാർ

              


'ഇവരോട് ക്ഷമിക്കണമെ' എന്ന കർത്താവിന്റെ ക്രൂശിലെ പ്രാർത്ഥന അനേകർക്ക് വേണ്ടിയായിരുന്നു: രക്തദാഹികളായ പൗരോഹിത്യ വൃന്ദം, റോമാ പടയാളികൾ, യൂദാസ്,  കള്ള സാക്ഷികൾ,  ചേവകർ,  പള്ളി പ്രമാണികൾ,  'അവനെ ക്രൂശിക്ക' എന്ന് ഏറ്റുപറഞ്ഞ ജനസമൂഹം, 'ഈ മനുഷ്യനിൽ ഞാൻ യാതൊരു തെറ്റും കാണുന്നില്ല, അവനെ കൊണ്ടുപോയി ക്രൂശിക്കുക' എന്ന് വിധിയെഴുതിയ പീലാത്തോസ്... ലിസ്റ്റ് അപൂർണ്ണമാണ്.

ക്രിസ്തു മാപ്പ് കൊടുത്ത ക്രൂശകരെ ശപിച്ചു പ്രാർത്ഥിക്കേണ്ട ബാധ്യത ക്രിസ്ത്യാനിക്കില്ല. മാനസാന്തരപ്പെടുവാൻ മനസ്സില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ യുക്തിയുണ്ടെന്ന് ഈ പ്രാർത്ഥനയിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുകയായിരുന്നു.

ഘാതക ധിക്കാരികളോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യം കൂടി ഈ പ്രാർത്ഥനയിൽ   ക്രിസ്തു പറഞ്ഞു:
'ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല,  അതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ.'

' അവന്റെ രക്തം ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും മേൽ വീഴട്ടെ' എന്ന് ആത്മിയ നേതൃത്വം അലറിയപ്പോൾ അണികൾ ആവേശത്തോടെ ഏറ്റുചൊല്ലി. ഈ സമൂഹത്തിൽ അജ്ഞരും ദിവസക്കൂലിക്ക് വിളിച്ച കള്ള സാക്ഷികളും പത്തു കൽപ്പനകൾ കേട്ടിട്ട് പോലും ഇല്ലാത്ത വിജാതീയരും യുവാക്കളും ശിശുക്കളും ഒക്കെ ഉണ്ടായിരുന്നിരിക്കാം. അവരെയൊക്കെ അറിവില്ലാതെ അപരാധം ചെയ്തവരുടെ ലിസ്റ്റിൽപ്പെടുത്താം.

പക്ഷേ, പീലാത്തോസിനെ ഭയപ്പെടുത്തി,  കൊലവിധി നേടിയെടുത്ത മഹാപുരോഹിതന്മാരും ശാസ്ത്രി -പരീശൻന്മാരും അറിവില്ലാത്തവരായിരുന്നോ? ന്യായപ്രമാണം ആഴത്തിൽ പഠിച്ച ഇവർക്ക്,  കൊല ചെയ്യരുത്,  കള്ള സാക്ഷ്യം പറയരുത് തുടങ്ങിയ ദൈവ കൽപ്പനകൾ അറിയാമായിരുന്നില്ലേ? അവരുടെ പാപക്ഷമക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ യുക്തിയെന്താണ്?

ഇതിനും യേശുവിന് തൃപ്തികരമായ ഉത്തരമുണ്ട്.

പാരമ്പര്യം,  അഹന്ത,  അധികാരം,  കപട ഭക്തി,  ഇടുങ്ങിയ ചിന്താഗതികളുടെ തടവറയ്ക്കുള്ളിലെ നിത്യ തടവുകാരായ, പാവം  ആത്മീയ കുരുടന്മാരായിരുന്നു ഇവർ. ഇവരുടെ രൂപാന്തരത്തിനു വേണ്ടി ക്രിസ്തു വിജനതയിലിരുന്ന്  ഏറെനേരം പ്രാർത്ഥിച്ചിട്ടുണ്ട്. ക്രൂശിൽ മരണവേദനയോടെ പ്രാർത്ഥിച്ചു. ഇന്നും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.

ഇവരുടെ  രോഗബാധിതമായ  വികല വ്യക്തിത്വത്തിന്റെ പ്രൊഫൈൽ, സ്വാർഗ്ഗിയ വൈദ്യനായ ക്രിസ്തു  എത്ര ഭാവാത്മകമായിട്ടാണ് വിവരിച്ചത് :

' കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങികളയുകയും ചെയ്യുന്നവർ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നവർ, അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നവർ... '
( മത്തായി 23)
അധികാരമോഹമാകുന്ന ഭീകര രോഗം ബാധിച്ച് മനസ്സാക്ഷി മരവിച്ച,  ഇവർക്കു വേണ്ടിയാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ഇവർക്ക് അറിവുണ്ട്, പക്ഷെ പരിശുദ്ധാത്മാവ് നൽകുന്ന തിരിച്ചറിവില്ല.

'പാരനോയിഡ് മതഭ്രാന്ത്' ഗുരുതര രോഗമാണ്. സ്കിസോഫ്രീനിയ,  സംശയരോഗം, ഒബ്സഷൻ തുടങ്ങിയ രോഗബാധിത വ്യക്തിത്വമുള്ളവർ മതത്തിൽ ചേക്കേറുകയും ഉന്നതസ്ഥാനത്ത് എത്തുകയും ചെയ്താൽ സർവ്വ ലോകത്തിനും ഭീഷണിയാകും. മാറ്റത്തിന് തയ്യാറില്ലാത്ത,   യുക്തിരഹിതമായി കടിച്ചു തൂങ്ങുന്ന ശിഥിലവ്യക്തിത്വങ്ങൾ ദൈവീക മൂല്യങ്ങളെ ചവിട്ടിമെതിക്കും.  ഇവരുടെ സൗഖ്യം മാത്രമാണ് ലോകസമാധാനത്തിനുള്ള ഏക വഴി.

കോൺ ക്രീറ്റ് സൗധങ്ങളായ ഇവരുടെ മനോഭാവങ്ങൾക്കുള്ളിൽ സ്നേഹവും കരുണയും കൊതിക്കുന്ന ഒരു പാവം മനുഷ്യൻ ഉണ്ട്. ചെറുപ്പത്തിൽ സമൂഹവും കുടുംബവും വികലമാക്കിയ ഇവരുടെ മനസ്സിന്റെ ആഴത്തിൽ കുഴിച്ചാൽ,  ദൈവസാദൃശ്യമുള്ള യഥാർത്ഥ മനുഷ്യനെ കണ്ടെത്താൻ കഴിയും. ഇവർക്ക് വേണ്ടത് കല്ലായ ഹൃദയം മാറ്റി,  മാംസള ഹൃദയം സ്ഥാപിക്കുവാനുള്ള സൗഖ്യദായക പ്രാർത്ഥനയാണ്. അതിന് വേണ്ടിയാണ് ക്രിസ്തു ക്രൂശിൽ പാപക്ഷമയുടെ പ്രാർത്ഥന ചൊല്ലിയത്. എനിക്കും നിങ്ങൾക്കും വേണ്ടി ക്രിസ്തു ഇപ്പോഴും ഈ പ്രാർത്ഥന സ്വർഗ്ഗത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.
മനുഷ്യ മനസ്സിന്റെ  രൂപാന്തരത്തിന് പ്രാർത്ഥനയേക്കാൾ ശക്തമായ മറ്റൊന്നും ഇതുവരെ മെഡിക്കൽ സയൻസിനും ടെക്നോളജിക്കും  കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. രക്തസാക്ഷിയായ സ്തേഫാനോസിന്റെ പ്രാർത്ഥനയായിരിക്കാം മൗലികവാദിയായ ശൗലിനെ സ്നേഹത്തിന്റെ അപ്പോസ്തോലനാക്കി മാറ്റിയത്.

'സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്‌മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.
പരസ്‌പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.'
ഗലാത്തിയാ 6 : 1-2

നമുക്കും മറ്റുള്ളവർക്കും വേണ്ടി കർത്താവിന്റെ ക്രൂശിലെ പ്രാർത്ഥന  സമർപ്പണത്തോടെ ചൊല്ലാം:
'യേശു പറഞ്ഞു: പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല. '
ലൂക്കാ 23 : 34

-ഫാ. ഡോ. ഏ. പി. ജോർജ്

Thursday, March 19, 2026

സെക്സി സെക്സ്

 

                   'ആഗോള ഭാഷകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന വാക്കാണ് 'സെക്സ്'. സെക്സിന് വലിയ കോമേഴ്‌ഷ്യൽ മൂല്യമുണ്ട്, അത് ക്യാമ്പസ്സുകളിലെ ഇളക്കമാണ്, സിനിമാ തിരക്കഥകളിലെ മുഖ്യ പ്രമേയമാണ്‌, സാഹിത്യ രചനകളിലെ താള ലയങ്ങളാണ്. അനുരാഗ ഗാനത്തിൽ മനസ്സ് മാദക നൃത്തം ചവിട്ടും.


 ബ്രെയിനിന്റെ ബയോകെമിക്കൽ ഉത്സവമാണ് സെക്സ്!ലൈംഗികത യഥാർത്ഥത്തിൽ ആരംഭിക്കുന്നത് കിടപ്പുമുറിയിലല്ല, ബ്രെയിനിലെ 'ലവ് ലബോറട്ടറി'യിലാണ്. ലൈംഗിക ആകർഷണം ബ്രെയിനിലെ റിവാർഡ് സെന്ററുകളെ സജീവമാക്കുന്നുവെന്നാണ് ന്യൂറോ സയന്റിസ്റ്റുകളുടെ കണ്ടെത്തൽ. 'ഇത് അനുഭൂതിദയകമാണ് - വീണ്ടും ചെയ്യുക!' എന്ന് ഡോപാമൈൻ പോലുള്ള രാസവസ്തുക്കൾ മന്ത്രിക്കുമത്രെ!

പിന്നെ വരുന്നത് ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന 'ഓക്സിടോസിൻ' എന്ന ന്യൂറോ ഹോർമോൺ ആണ്. ഇതിനെ പലപ്പോഴും 'ബോണ്ടിംഗ് ഹോർമോൺ' എന്ന് വിളിക്കുന്നു. സ്നേഹപൂർവ്വമായ സ്പർശനം, ആത്മ ബന്ധം, വൈകാരിക അടുപ്പം എന്നിവയ്ക്കിടയിലാണ് ഇത് പുറപ്പെടുന്നത്. 

ദമ്പതികൾക്ക് പരസ്പരം വിശ്വസിക്കാനും വേഗത്തിൽ ക്ഷമിക്കാനും വൈകാരിക സുരക്ഷിതത്വം അനുഭവിക്കാനും നിശബ്ദമായി സഹായിക്കുന്ന മജീഷ്യനാണ് ഓക്സിടോസിൻ.

ലളിതമായി പറഞ്ഞാൽ, ശരീരം രതി സുഖങ്ങളുടെ അടുപ്പവും ആനന്ദവും ആസ്വദിക്കുന്നതിന്റെ പിന്നിലെ രാസപ്രവർത്തനങ്ങൾ ബ്രെയിനിന്റേതാണ്. ആരോഗ്യകരമായ അടുപ്പവും ആഴത്തിലുള്ള വൈകാരിക ബന്ധവും പങ്കിടുവാൻ ദമ്പതികളെ ചേർത്തു നിർത്തുവാനുള്ള പ്രകൃതിയുടെ അമൂല്യ വരദാനങ്ങളാണിതൊക്കെ.

ദാമ്പത്യം നീണ്ടുനിൽക്കുന്നതിന്റെ പിന്നിൽ ബ്രെയിൻ കെമിസ്ട്രിയോടൊപ്പം 'ബോണ്ടിങ് കെമിസ്ട്രിയും' പ്രവർത്തിക്കുന്നുണ്ട്.

അതെന്താണ്?

ആത്മ ബന്ധം, വൈകാരിക സുരക്ഷ, പങ്കിടുന്ന അനുഭൂതിയും നർമ്മവുമൊക്കെയാണ്‌ ബോണ്ടിങ് കെമിസ്ട്രിയുടെ ചേരുവകൾ. ജീവിത സായാഹ്നത്തിൽ പ്രണയത്തിന് രൂപവും ഭാവവും മാറുമെങ്കിലും, അനുരാഗത്തിന്റെ ആത്മഹർഷം തുടർന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് ബോണ്ടിങ് കെമിസ്ട്രിയാണ്.

ലൈംഗിക സ്വഭാവത്തിലെ വ്യതിയാനങ്ങളെപ്പറ്റി ആധുനിക മനഃശാസ്ത്രം ശ്രദ്ധേയ പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

 ധാർമിക ബോധമില്ലാത്ത, വഴിതെറ്റിയ ലൈംഗികത മറ്റുള്ളവരുടെ സ്വകാര്യതയിലെ കടന്നുകയറ്റമാണ്. പരസ്പര ബഹുമാനം, ഉത്തരവാദിത്വം, സൗഹൃദം എന്നിവയിൽ അധിഷ്ഠിതമല്ലാത്ത ലൈംഗികത, സ്വയം കേന്ദ്രീകൃതമായ ഉത്തേജനം മാത്രമായിത്തീരുന്നു. ഇത് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ബോണ്ടിംഗ് കെമിസ്ട്രി ദുർബലമാകുന്നു.

വ്യക്തിത്വ വൈകല്യങ്ങളും ചില മനോരോഗങ്ങളും ലൈംഗിക അടുപ്പത്തെ വികലമാക്കും. ആരോഗ്യകരമായ ബന്ധങ്ങൾക്ക് അത്യന്താപേക്ഷിതമായ വൈകാരിക നിയന്ത്രണം, വിശ്വാസം, അടുപ്പം, സെൽഫ് ഇമേജ് എന്നിവയെ രോഗവും വൈകല്യവും വികലമാക്കുന്നതാണ് കാരണം. അനിയന്ത്രിതമായ ലൈംഗിക പെരുമാറ്റം, സെക്സ് ഫോബിയ, സാഡിസം, മിഥ്യാധാരണകൾ, വൈകാരിക അകൽച്ച, ഇണയെ നിയന്ത്രിക്കുവാൻ ലൈംഗികത ഉപയോഗിക്കുക തുടങ്ങിയ അനാരോഗ്യ പെരുമാറ്റങ്ങൾ ഇണക്ക് പ്രതിസന്ധികളാണ്. തൽഫലമായി, ലൈംഗിക പ്രവർത്തനങ്ങൾ സ്നേഹത്തിൻ്റെയും പരസ്പര ബന്ധത്തിൻ്റെയും അനുഭവമാകുന്നതിനു പകരം സ്വാർത്ഥ ആവശ്യങ്ങൾക്കുള്ള ഒരു ഉപാധിയായി തീർന്നേക്കാം .

വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമർപ്പണമായും പരസ്പര ഉടമ്പടി ബന്ധത്തിന്റെ ഒരു വിശുദ്ധ ഭാഷയായും ലൈംഗികതയെ ബൈബിൾ അവതരിപ്പിക്കുന്നു.   

ദാമ്പത്യത്തെ പറ്റിയുള്ള, "ഇരുവരും ഒന്നായിത്തീരുന്നു" എന്ന പുരാതന ആശയം, ആത്മീയ ഉൾക്കാഴ്ചയെയും ആധുനിക ന്യൂറോ സയൻസിന്റെ കണ്ടെത്തലുകളെയും പ്രതിഫലിപ്പിക്കുന്നു. ഇമോഷണൽ ബോണ്ടിംഗ്, ഹോർമോണൽ ട്രിഗറിങ്ങ്, റിലേഷണൽ പ്രതിബദ്ധത എന്നിവയെല്ലാം ഒരേ ദിശയിൽ നീങ്ങുന്ന ദാമ്പത്യ സൗഹൃദം ഭൂമിയിലെ സ്വർഗ്ഗിയ അനുഭവമാണ്. ആ സുകൃതാനുഭവത്തിന്റെ ഹർഷോന്മോദത്തിൽ ശലോമോൻ പടി :

'അത്തിമരം കായ്‌ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌ സുഗന്‌ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്‌ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.

എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്‌; നിന്റെ മുഖം മനോഹരമാണ്‌...'

(ഉത്തമഗീതം 2 : 13-14)

Sex is not merely recreation—it is relation.

ആരോഗ്യകരമായ ദാമ്പത്യത്തിലെ 'ജേർണി ഓഫ് ലവ്' പുരോഗമിക്കുമ്പോൾ, അടുപ്പവും ട്രസ്റ്റും ലൈംഗികതയുടെ അനുബന്ധ സാധ്യതകളായി വളരുന്നു. 'ഞാൻ നിങ്ങൾക്കൊപ്പമുണ്ട്,' ന'മ്മൾ ഒരുമിച്ച് സുരക്ഷിതരാണ്...' തുടങ്ങിയ ബോണ്ടിങ് ഫീലിംഗ് ഉണ്ടാക്കുന്ന മെന്റൽ സെറ്റ് ലൈംഗികതയിൽ നിന്ന് ഉൽഭവിക്കുന്ന സൂപ്പർ പവർ ആണ്‌.

ദാമ്പത്യത്തിൽ പരസ്പരം പങ്കുവയ്ക്കുന്ന നർമ്മം, വൈകാരിക സൗഹൃദം, ക്ഷമ, മാന്യമായ അടുപ്പം എന്നിവ ഏകാന്തതയ്ക്കും സംഘർഷങ്ങൾക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. സൗഹൃദ പങ്കാളികൾ മെച്ചപ്പെട്ട മാനസികാരോഗ്യവും കുറഞ്ഞ ഉത്കണ്ഠയും അനുഭവിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. 

വികാരങ്ങളിൽ പൊതിഞ്ഞ ജീവശാസ്ത്രം, മൂല്യങ്ങളാൽ നയിക്കപ്പെടുന്ന മനഃശാസ്ത്രം, മനുഷ്യബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഒരു ദൈവിക സമ്മാനം... എന്നൊക്കെ സെക്സെന്ന മാന്ത്രിക രസതന്ത്രത്തെ നിർവചിക്കാം.

മസ്തിഷ്ക രസതന്ത്രം, ഉപാധികളില്ലാത്ത സ്നേഹം, ധാർമ്മിക ജ്ഞാനം എന്നിവ സഹകരിക്കുമ്പോൾ, പങ്കാളികൾക്കിടയിലെ അടുപ്പം കേവലം "സെക്സി" ആകുന്നതിന് പകരം ആഴമുള്ള ദിവ്യാനുഭവം ആയിത്തീരുന്നു.

സന്തുഷ്ടരായ ദമ്പതികൾ ഒടുവിൽ കണ്ടെത്തുന്ന ഒരു വിസ്മയ സത്യമുണ്ട് : 

 ആകർഷണത്തിൽ നിന്ന് ആരംഭിക്കുന്ന പ്രണയം, ഉള്ളവും ഉള്ളതും പങ്കുവെക്കുന്ന സ്‌നേഹം, ചിരി, ക്ഷമ എന്നിവയിലൂടെ അടർത്തി മാറ്റാനാവാത്ത ശാശ്വത ആത്മ ബന്ധമായി വളരുന്നു. അതുകൊണ്ട്, കൂടുവിട്ട് ഇണക്കിളി പറന്നുപോകുന്നതും, കടത്തുവള്ളം യാത്രയാകുമ്പോൾ കടവിൽ ഒറ്റക്കാകുന്നതും സഹിക്കാനാവില്ല...

 വിരഹ ദുഃഖത്തിന് ഫാർമക്കോളജി ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല.

Great sex is less about performance and more about presence!

        --ഫാ. ഡോ. ഏ. പി. ജോർജ്