നമ്മുടെ ജീവിതത്തിന്റെ നിശബ്ദ സാക്ഷിയാണ് ആത്മാവ്. ആത്മാവ് അദൃശ്യമാണെങ്കിലും, നമ്മൾ കാണുന്ന എല്ലാ ദൃശ്യ വസ്തുക്കളേക്കാളും യാഥാർത്ഥ്യമാണത്.
ശരീരം ലോകത്തിലും ആത്മാവ് ദൈവമുമ്പാകെയുമാണ് പരിവർത്തിക്കുന്നത്.
ആത്മാവിന്റെ ഉടമസ്ഥൻ ദൈവമാണ്. അതിന്റെ അനുദിന പരിപാലനവും പ്രവർത്തന ക്ഷമതയും ഡിവൈൻ കൺട്രോളിലാണ്.
ശബ്ദം നിലക്കുമ്പോൾ ആത്മാവ് വാചാലമാകും.
അവഗണിക്കപ്പെട്ട ആത്മാവിന്റെ ദാഹവും വിശപ്പും വ്യക്തിയിൽ വൈകാരിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ആത്മാവ് പരിപോഷിപ്പിക്കപ്പെടുമ്പോൾ, ദൈവ സ്നേഹവും സന്തോഷവും സമാധാനവും ആത്മ ഹർഷമായി പെയ്തിറങ്ങും.
ആത്മാവിന്റെ സന്തോഷം ആർഭാടത്തിലല്ല, ലാളിത്യത്തിലാണ്. മറിയ പറഞ്ഞു : “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. (ലൂക്കോസ് 1 : 46-47)
നമ്മിലെ ആത്മാവ് ചൈതന്യ പൂർണ്ണമാകുന്നത് ഭൗതിക നേട്ടങ്ങളിൽ അല്ല, ദൈവമുൻപാകെയുള്ള സമർപ്പണത്തിലും താഴ്മയിലുമാണ്.
പ്രശസ്തിക്കും അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ഓട്ടത്തെക്കാൾ ആത്മാവിന്റെ പരിപോഷണത്തിൽ ശ്രദ്ധിക്കണം. ഒന്ന് താൽക്കാലിക നേട്ടവും മറ്റൊന്ന് നിത്യതക്കു വേണ്ടിയുള്ള ഒരുക്കവും ആണ്.
കളപ്പുര നിറയുന്നത് കൊണ്ട് ആത്മാവിനെ തൃപ്തിപ്പെടുത്താൻ കഴിയില്ല.The soul carries the imprint of eternity; nothing temporary can truly satisfy it.
ഇന്ന് നിങ്ങൾ ആത്മാവിനെ പരിപോഷിപ്പിക്കുന്നതിന് അനുസരിച്ചാണ് നാളെ നിങ്ങൾ ആരായിത്തീരുമെന്ന് തീരുമാനിക്കുന്നത്.
ഒരു വ്യക്തിയുടെ സൗന്ദര്യം മുഖത്തിലല്ല, ആത്മാവിന്റെ ചൈതന്യത്തിലാണ്.
ആത്മാവ് നമ്മുടെ ഉള്ളിലെ ദൈവത്തിന്റെ ശ്വാസമാണ്. അതിനെ ആദരവോടെ കരുതണം.
ശരീരം തളർന്നിരിക്കുമ്പോൾ, ആത്മഹർഷം ഉണർത്തുന്ന ആശ്വാസ സങ്കീർത്തനം മൗനരാഗത്തിൽ, മർമ്മരമായി ആത്മാവ് പാടും.
ആത്മാവിനെ നൽകിയവന് എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കുവാൻ കഴിയും. അപ്പോൾ 'വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
പൊടി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്‌തവും മിഥ്യ.' സഭാപ്രസംഗകന്‍ 12 : 6-8
☆
-ഫാ. ഡോ. ഏ. പി. ജോർജ്
വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളിൽ, 'കീഴ്പെടൽ' എന്ന വാക്ക് പലപ്പോഴും തെറ്റുദ്ധരിക്കപ്പെടാറുണ്ട് . ചിലർ അതിനെ ആധിപത്യം, ബലഹീനത, നിർബന്ധിത നിയന്ത്രണം എന്നിവയായി കാണുന്നു. എന്നാൽ ബൈബിൾ കഴച്പ്പാടിൽ 'സമർപ്പണം' ആധിപത്യവും അടിമത്വവും അല്ല, ദൈവ കൽപ്നയോടുള്ള വിധേയത്വം ആണ്.
'ക്രിസ്‌തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്‌പരം വിധേയരായിരിക്കുവിന്‍.'
എഫെ.5 : 21
വിവാഹ ഉടമ്പടിയുടെ അടിസ്ഥാന നിയമം ആയിട്ടാണ് അപ്പോസ്‌തോലൻ "പരസ്പരം കീഴടങ്ങുക" എന്ന ഉപദേശം നൽകുന്നത്.
പരസ്പരം കീഴ്പെടൽ ഓരോ ക്രിസ്തീയ വിവാഹത്തിലും വ്യാപരിക്കേണ്ട സ്വഭാവ മൂല്യമാണ്. ദൈവത്തോടുള്ള ബഹുമാനത്താൽ പരസ്പരം ബഹുമാനിക്കുക, സേവിക്കുക, വഴങ്ങുക എന്നാണ് ഇതിന്റെ അർത്ഥം.
ആരോഗ്യകരമായ ദാമ്പത്യം അധികാരത്തിലല്ല, ത്യാഗപൂർണ്ണമായ സ്നേഹത്തിലാണ് പരിപോഷിപ്പിക്കപെടേണ്ടത്. "ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ, അവൻ തന്നെത്തന്നെ അതിനുവേണ്ടി ഏൽപ്പിച്ചുകൊടുത്തു" (എഫെസ്യർ 5:25) എന്നാണ് ഭർത്താവിന്റെ സ്നേഹത്തെപ്പറ്റി അപ്പോസ്‌തോലൻ പറയുന്നത്.
ഇത് ജീവിത പങ്കാളിയെ നിയന്ത്രിക്കുന്നതല്ല, സ്വയം നൽകുന്നതും സംരക്ഷിക്കുന്നതും പരിപോഷിപ്പിക്കുന്നതുമായ സ്നേഹമാണ്. ഭർത്താവ് ഇതുപോലെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വം ഭാര്യക്ക് ഭാരമാവില്ല, ആദരവും അഭിമാനവും ആയിരിക്കും.
'ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.'
(എഫേസോസ് 5 : 22) എന്ന കല്പന
അന്ധമായ അനുസരണമല്ല, ദൈവത്തിന്റെ വിശിഷ്ട പദ്ധതിക്ക് മനസ്സോടെയും ആദരവോടെയും ഉള്ള സമർപ്പണമാണ്. അത് ദൈവ കല്പനയിലുള്ള വിശ്വാസത്തെയും ട്രസ്റ്റിനെയും പ്രതിഫലിപ്പിക്കുന്നതാണ്. അവളുടെ ശക്തി ചെറുത്തുനിൽപ്പിലല്ല, ദൈവിക പദ്ധതിയോടുള്ള അനുസരണത്തിലാണ് വെളിപ്പെടുന്നത്.
അഹങ്കാരവും സ്വാർത്ഥതയും ഇല്ലാതെ, ഇരുവരും പരസ്പരം ഉള്ളവും ഉള്ളതും പങ്കിടുവാൻ തയ്യാറാകലാണ് പരസ്പര സമർപ്പണം. ഇതിനുള്ള മാതൃക ക്രിസ്തു തന്നെയാണ്. സർവശക്തനായ കർത്താവാണെങ്കിലും, അവൻ തന്നെത്താൻ താഴ്ത്തി (ഫിലിപ്പിയർ 2:5–8). അതുപോലെ, ഭാര്യാഭർത്താക്കന്മാർ താഴ്മ ശീലിക്കുമ്പോഴാണ് വിവാഹം അഭിവൃദ്ധി പ്രാപിക്കുന്നത്. ദമ്പതികൾ മത്സരത്തിനല്ല, സഹകരണത്തിന് വേണ്ടി വിളിക്കപെട്ടവരാണ്.
പരസ്പര സമർപ്പണം ശീലിക്കുമ്പോൾ, സംഘർഷങ്ങൾ സൗമ്യതയോടെ കൈകാര്യം ചെയ്യുവാൻ കഴിയും.
പ്രാർത്ഥനയോടും ഐക്യത്തോടും കൂടി തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും. ഓരോ പങ്കാളിയും വിലമതിക്കപ്പെടുകയും സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വിവാഹം ദൈവസ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരിക്കും.
ഭാര്യാഭർത്താക്കന്മാർ ആദ്യം ദൈവത്തിന് കീഴടങ്ങുമ്പോൾ, സ്വാഭാവികമായും അവർ സ്നേഹത്തിൽ പരസ്പരം കീഴടങ്ങാൻ പഠിക്കും.
രണ്ട് കൈകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് പോലെയാണ് വിജയകരമായ ദാമ്പത്യം. ചില ജോലിയിൽ പ്രാധാന്യം ഒരു കൈക്കായിരിക്കാം, പക്ഷേ രണ്ടു കൈകളുടെയും സഹകരണം എല്ലാ ജോലിക്കും ആവശ്യമാണ്. ഒരു കൈ സഹകരിക്കാൻ വിസമ്മതിച്ചാൽ, ജോലി പ്രതിസന്ധിയിലാകും. രണ്ടും യോജിച്ച് പ്രവർത്തിക്കുമ്പോൾ പ്രയത്നം സഫലമാകും.
ആരോഗ്യകരമായ ക്രിസ്തീയ ദാമ്പത്യത്തിന്റെ രഹസ്യ ശക്തിയാണ് പരസ്പര സമർപ്പണം. അത് നിർബന്ധപൂർവമല്ല, സ്വയം തിരഞ്ഞെടുക്കപ്പെടേണ്ടതാണ്. പരസ്പര സമർപ്പണം കീഴടങ്ങൽ അല്ല, പരസ്പരം ബഹുമാനം നൽകലാണ്. അത് ദൈവഭയത്തിൽ പരിശീലിക്കുമ്പോൾ, സമാധാനവും ഐക്യവും സന്തോഷവും അനുസ്യൂതം തുടരു☆
-ഫാ. ഡോ. ഏ. പി. ജോർജ്